സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് പിഡിപി നേതാവ് അബ്ദുൽ നാസർ മഅദനി നാളെ നാട്ടിലേക്ക്


സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് പിഡിപി നേതാവ് അബ്ദുൽ നാസർ മഅദനി നാളെ നാട്ടിലേക്ക് മടങ്ങും. സുപ്രീംകോടതി ഉത്തരവിന്‍റെ പകർപ്പ് ബംഗളൂരു വിചാരണക്കോടതിയിൽ ഹാജരാക്കിയതോടെയാണ് നാട്ടിലേക്ക് മടങ്ങാൻ അനുമതി ലഭിച്ചത്.നാളെ രാവിലെ 9 മണിക്കാണ് ബെംഗളുരുവിൽ നിന്ന് വിമാനം പുറപ്പെടുക.


തിരുവനന്തപുരത്തേക്കാണ് നാളെ രാവിലെ മദനി എത്തുന്നത്.അവിടെ നിന്ന് കാർ മാർഗം അൻവാർശ്ശേരിക്ക് പോകും.കുടുംബവും പിഡിപി പ്രവർത്തകരും മഅദനിയെ യാത്രയിൽ അനുഗമിക്കും.നിലവിൽ മഅദനിയുടെ ആരോഗ്യസ്ഥിതി മോശമാണ്. എന്നാൽ ചികിത്സയുടെ കാര്യം ഇത് വരെ തീരുമാനിച്ചിട്ടില്ല, ആദ്യം പിതാവിനെ കാണുകയും കൂടെ സമയം ചിലവഴിക്കുകയും ചെയ്യുക എന്നതിനാണ് പ്രാധാന്യം നൽകുന്നതെന്ന് കുടുംബം വ്യക്തമാക്കി.


2014 ൽ നൽകിയ ജാമ്യത്തിലെ വ്യവസ്ഥയ്ക്കാണ് സുപ്രീം കോടതി ഇളവ് നല്‍കിയത്.ബെംഗളൂരു വിട്ട് പോകരുതെന്ന വ്യവസ്ഥ മാറ്റിയ ജസ്റ്റിസ് എ എസ് ബൊപ്പണ്ണാ, ജസ്റ്റി്സ് എം എം സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ച്ജന്മനാടായ കൊല്ലത്തെ കരുനാഗപ്പള്ളിയിലേക്ക് പോകാൻ അനുവാദം നൽകി.



Sharing is Caring