കെ.എസ്.യു. സംസ്ഥാന കണ്‍വീനറായിരുന്ന അന്‍സില്‍ ജലീലിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കേരള സര്‍വകലാശാലയുടെ കണ്ടെത്തല്‍. പരീക്ഷാ കണ്‍ട്രോളര്‍ നടത്തിയ പരിശോധനയില്‍ ഇക്കാര്യം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് സര്‍വകലാശാലാ രജിസ്ട്രാര്‍ ഡി.ജി.പി.ക്ക് പരാതി നല്‍കി.അന്‍സിലിന്റെ സര്‍ട്ടിഫിക്കറ്റിലെ ഒപ്പ്, സീല്‍, രജിസ്റ്റര്‍ നമ്പര്‍ എന്നിവ യഥാര്‍ത്ഥമല്ലെന്നും സര്‍വകലാശാല അറിയിച്ചു.
നിഖില്‍ തോമസിനെതിരായ പരാതിക്കൊപ്പമാണ് അന്‍സിലിനെതിരെയും പരാതി നല്‍കിയത്. പരീക്ഷ കണ്‍ട്രോളറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരാതി നല്‍കിയത് സര്‍വകലാശാല രജിസ്ട്രാര്‍ അറിയിച്ചു.














