കരുണാനിധിക്കും എം കെ സ്റ്റാലിനുമെതിരെ അപകീര്‍ത്തി പോസ്റ്റിട്ട ബിജെപി പ്രവര്‍ത്തക അറസ്റ്റില്‍


തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിക്കും എം കെ സ്റ്റാലിനുമെതിരെ അപകീര്‍ത്തി പോസ്റ്റിട്ടതിന് ബിജെപി പ്രവര്‍ത്തക അറസ്റ്റില്‍.കോയമ്പത്തൂര്‍ സ്വദേശിനിയായ ഉമാ ഗാര്‍ഗിയെയാണ് അറസ്റ്റ് ചെയ്തത്.
ഡിഎംകെ ഐടി വിങ് കോര്‍ഡിനേറ്റര്‍ ഹരീഷ് നല്‍കിയ പരാതിയിലാണ് നടപടി.
ട്വീറ്റുകള്‍ പൊതു ജനങ്ങളില്‍ അസ്വസ്ഥത സൃഷ്ടിക്കാന്‍ പോസ്റ്റ് ചെയ്തതാണെന്നാരോപിച്ച് ഹരീഷ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.




Sharing is Caring