ചിന്ത ജെറോമിന്റെ പിഎച്ച്ഡി വിവാദത്തിൽ പ്രതിഷേധവുമായി കെഎസ്‌യു പ്രവർത്തകർ

ചിന്ത ജെറോമിന്റെ പിഎച്ച്ഡി വിവാദത്തിൽ പ്രതിഷേധവുമായി കെഎസ്‌യു പ്രവർത്തകർ. ചിന്ത ജെറോമിന്റെ ഓഫീസിലേക്ക് ബിരുദ വസ്ത്രം ധരിച്ച് വഴക്കുലയേന്തിയാണ് പ്രതിഷേധം നടന്നത്. പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിച്ചു.ചിന്തയുടെ പിഎച്ച്ഡി തിരിച്ചുവാങ്ങണം, അത് തിരുത്തണം. തെറ്റ് തിരുത്തി പൊതുജനത്തോട് മാപ്പ് പറയണമെന്ന് കെഎസ്‌യു ആവശ്യപ്പെട്ടു.

ചിന്തയുടെ വിവാദ മൊഴി കേരളത്തിലെ വിദ്യാഭ്യസ നിലവാരത്തെ തകർക്കുന്നു.വഴക്കുലയെ വയലൊപ്പിള്ളിയോട് ഉപമിക്കുന്ന ഒരു എൽകെജി ക്ലാസ്സിലെ വിദ്യാർത്ഥിയുടെ നലവാരത്തിലേക്ക് എത്തിയിരിക്കുന്നു കേരളത്തിലെ യുവജന ക്ഷേമ കമ്മീഷൻ അധ്യക്ഷയെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. ഇനിയും ഇതുപോലുള്ള സമരങ്ങളും ആയി മുന്നോട്ട് പോകുമെന്നും കെഎസ്‌യു വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *