എടപ്പാളില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം; 30ല്‍ അധികം പേര്‍ക്ക് പരുക്ക്


എടപ്പാളില്‍ കെ എസ് ആര്‍ ടി സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ 30ല്‍ അധികം യാത്രക്കാര്‍ക്ക് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെ 2.50ന് എടപ്പാളിനടുത്തുള്ള മാണൂരില്‍ ആണ് അപകടമുണ്ടായത്. മൂന്നുപേരുടെ പരുക്ക് ഗുരുതരമാണ്. അപകടത്തെതുടര്‍ന്ന് ബസുകളുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.


തൃശൂര്‍-മലപ്പുറം സംസ്ഥാന പാതയിലാണ് അപകടമുണ്ടായത്. തൃശൂരില്‍ നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും കാസര്‍കോട് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസും ആണ് കൂട്ടിയിടിച്ചത്.


അപകടം നടന്ന ഉടന്‍ തന്നെ നാട്ടുകാര്‍ പരുക്കേറ്റവരെ എടപ്പാളിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഒരാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും രണ്ടു പേരെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കും മാറ്റി.



Sharing is Caring