കെ.എസ്.ആർ.ടി.സിയിൽ അതിരൂക്ഷ പ്രതിസന്ധി. ജൂൺ മാസത്തെ ശമ്പള വിതരണത്തിൽ അനിശ്ചിതത്വം.

കെ.എസ്.ആർ.ടി.സിയിൽ അതിരൂക്ഷ പ്രതിസന്ധി. ജൂൺ മാസത്തെ ശമ്പള വിതരണത്തിൽ അനിശ്ചിതത്വം. മെക്കാനിക്കൽ,മിനിസ്റ്റീരിയൽ,സൂപ്പർവൈസറി ജീവനക്കാർക്ക് ഇത് വരെ ശമ്പളം ലഭിച്ചില്ല. 30 കോടി രൂപയാണ് ഇവർക്ക് ശമ്പളം നൽകാൻ വേണ്ടത്. കെ.എസ്.ആർ.ടി.സിയിൽ വരുമാന ഇനത്തിലും പണമില്ല.

ഹൈക്കോടതി നിർദേശം നടപ്പാക്കുന്നതിലും ആശങ്ക നിലനിൽക്കുന്നു. ജൂലൈ മാസത്തെ ശമ്പളം 5 ന് മുൻപ് നൽകണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദേശം. ജൂലൈ മാസത്തെ ശമ്പള വിതരണത്തിന് സർക്കാരിനോട് സഹായം തേടിയി. 65 കോടി രൂപ ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി കത്ത് നൽകി.

കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളവിതരണം ആരംഭിച്ചിരുന്നു. ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കുമാണ് ശമ്പളം നൽകിയത്. ബാങ്കിൽ നിന്നും 50 കോടി രൂപ കെ.എസ്.ആർ.ടി.സി ഓവർഡ്രാഫ്റ്റ് എടുത്തിരുന്നെങ്കിലും ഈ തുകയ്‍ക്കൊപ്പം രണ്ട് കോടി രൂപ കൂടി ചേർത്താണ് ജീവനക്കാർക്ക് ശമ്പളം നൽകിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *