തൃശൂര്‍ ജില്ല കലക്ടറായി കൃഷ്ണ തേജ ചുമതലയേറ്റു

തൃശൂര്‍: തൃശൂര്‍ ജില്ല കലക്ടറായി കൃഷ്ണ തേജ ചുമതലയേറ്റു. സ്ഥാനമൊഴിയുന്ന കലക്ടര്‍ ഹരിത വി. കുമാര്‍ അദ്ദേഹത്തെ കലക്ടറേറ്റില്‍ സ്വീകരിച്ചു.മുമ്ബ് തൃശൂര്‍ സബ് കലക്ടറായി പ്രവര്‍ത്തിച്ച കൃഷ്ണ തേജ, ആലപ്പുഴ കലക്ടറായിരിക്കേയാണ് ഇപ്പോള്‍ സ്ഥലംമാറ്റം ലഭിച്ചത്. ആലപ്പുഴ കലക്ടറായാണ് ഹരിത വി. കുമാര്‍ പോകുന്നത്.

കൃഷ്ണ തേജ ആലപ്പുഴയില്‍ ചുമതല ഏറ്റെടുത്ത ശേഷം ലഭിച്ച ആദ്യ ശമ്ബളം ആലപ്പുഴയിലെ പ്രമുഖ പാലിയേറ്റീവ് സംഘടനയായ സ്നേഹജാലകത്തിന് നല്‍കിയത് വാര്‍ത്തയായിരുന്നു. ആലപ്പുഴയില്‍ സബ് കലക്ടര്‍ ആയിരിക്കെ പ്രളയകാലത്ത് ”ഐ ആം ഫോര്‍ ആലപ്പി” എന്ന കൂട്ടായ്മ രൂപീകരിച്ച്‌ കുട്ടനാടന്‍ ജനതയ്ക്കു വേണ്ടിയടക്കം നടത്തിയ പ്രവര്‍ത്തനങ്ങളും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *