യുക്രൈന്‍ നഗരങ്ങളില്‍ ആക്രമണം കടുപ്പിച്ച്‌ റഷ്യ;ഡ്രോണ്‍ ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു

യുക്രൈന്‍ നഗരങ്ങളില്‍ ആക്രമണം കടുപ്പിച്ച്‌ റഷ്യ. തലസ്ഥാനമായ കീവിലെ ജനവാസ മേഖലയില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു.

കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. സപ്പൊറേഷ്യയില്‍ മിസൈല്‍ ആക്രമണത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്നു
യുക്രൈന്‍ തലസ്ഥാനമായ കീവില്‍ നിന്ന് 64 കിലോമീറ്റര്‍ അകലെ ജനവാസ മേഖലയിലാണ് പ്രദേശിക സമയം പുലര്‍ച്ചെ മൂന്ന് മണിയോടെ ഡ്രോണ്‍ ആക്രമണമുണ്ടായത്. ഡോര്‍മെറ്ററികളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് ആക്രമിക്കപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു. നാലുപേര്‍ കൊല്ലപ്പെട്ടു.

നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സപ്പൊറേഷ്യയിലെ ജനവാസ മേഖലയിലും റഷ്യ ആക്രമണം നടത്തുകയാണെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി ആരോപിച്ചു. കെട്ടിട സമുച്ചയത്തിലെ സ്‌ഫോടനത്തിന്റെ ദൃശ്യങ്ങളും സെലെന്‍സ്‌കി സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചു. 20ലേറെപ്പേര്‍ക്ക് പരുക്ക് ഏറ്റെന്നാണ് റിപ്പോര്‍ട്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *