കെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന്‍ അന്തരിച്ചു


കെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന്‍ (73) അന്തരിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. മുന്‍ കെപിസിസി പ്രസിഡന്റ് വരദരാജന്‍ നായരുടെ മകനാണ് പ്രതാപചന്ദ്രന്‍.കെഎസ്‍യു തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റായിട്ടാണ് തുടക്കം. ദീർഘ നാൾ പത്രപ്രവർത്തകൻ ആയിരുന്നു.ഡിസിസി ഭാരവാഹിയുമായിരുന്നു.




Sharing is Caring