നാളെ ചേരാനിരുന്ന കെ പി സി സി രാഷ്ട്രീയ കാര്യ സമിതി യോഗം മാറ്റി


നാളെ ചേരാനിരുന്ന കെ പി സി സി രാഷ്ട്രീയ കാര്യ സമിതി യോഗം മാറ്റി. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ചികിൽസയിലായതാണ് കാരണം. ​ഗവ‍‍ർണറെ ചാൻസല‍ർ പദവിയിൽ നിന്നൊഴിവാക്കാൻ സ‍‍‍ർക്കാർ ബിൽ കൊണ്ടുവരാൻ നിയമസഭാ സമ്മേളനം ചേരാനിരിക്കെ പാ‍ർട്ടി നിലപാട് സ്വീകരിക്കുന്നതിലും സർക്കാരിനെതിരെയുള്ള സമര പരിപാടികൾ ആവിഷ്കരിക്കുന്നതിനുമാണ് രാഷ്ട്രീയകാര്യ സമിതിയോ​ഗം ചേരാനിരുന്നത്.


ആ‍‍ർ എസ് എസുമായി ബന്ധപ്പെട്ട കെ സുധാകരന്റെ പ്രസ്താവനകൾ വൻ വിവാദമായ സാഹചര്യത്തിൽ രാഷ്ട്രീയകാര്യ സമിതി യോ​ഗം വളരെ പ്രാധാന്യമുള്ളതായിരുന്നു. കെ സുധാകരന്റെ പ്രസ്താവനകളിൽ കോൺ​ഗ്രസ് നേതാക്കൾക്കിടയിൽ അമ‍ർഷം പുകയുകയാണ്.




Sharing is Caring