കോഴിക്കോട് റെയില്‍വേസ്റ്റേഷന്‍ നവീകരണ പ്രവൃത്തി തുടങ്ങി


കോഴിക്കോട് റെയില്‍വേസ്റ്റേഷന്‍ നവീകരണ പ്രവൃത്തി തുടങ്ങി. ടെന്‍ഡറായ പദ്ധതിക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമനിര്‍മാണാനുമതി ലഭിച്ചു.ജനുവരി ആദ്യവാരം പണി പൂര്‍ണതോതില്‍ പുരോഗമിക്കും. 46 ഏക്കര്‍ സ്ഥലത്താണ് 445.95 കോടി രൂപ ചെലവില്‍ സ്റ്റേഷന്‍ അന്താരാഷ്ട്രനിലവാരത്തില്‍ നവീകരിക്കുന്നത്.


മുംബൈ അന്ധേരി ഗൊരേഗാവ് നിന്നുള്ള നിര്‍മാണക്കമ്പനിയായ വൈ.എഫ്.സി.യുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യമാണ് നിര്‍മാണക്കരാര്‍ എടുത്തിരിക്കുന്നത്. ഡല്‍ഹി മെട്രോറെയില്‍ അടക്കം വന്‍കിടപദ്ധതികള്‍ പൂര്‍ത്തീകരിച്ച കമ്പനിയാണ് വൈ.എഫ്.സി. സേലം ആസ്ഥാനമായുള്ള റാങ്ക് പ്രോജക്ട്സ് ആന്‍ഡ് പ്രൈവറ്റ് ലിമിറ്റഡാണ് കെട്ടിടനിര്‍മാണത്തിന് വൈ.എഫ്.സി.യുമായി സഹകരിക്കുന്നത്. മൂന്നുവര്‍ഷമാണ് നിര്‍മാണക്കാലാവധി.




Sharing is Caring