കോഴിക്കോട് എം.കെ. രാഘവന് വ്യക്തമായ ലീഡ്


യുഡിഎഫ് സ്ഥാനാർഥി എം.കെ.രാഘവൻ വ്യക്തമായ ലീഡ് നിലനിർത്തിയപ്പോൾ എൽഡിഎഫ് ഒരു ഘട്ടത്തിൽ മൂന്നാം സ്ഥാനത്തേക്ക് പോയി. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശാണ് സിപിഎമ്മിലെ തലമുതിർന്ന നേതാവായ എളമരം കരീമിനെ പിന്നിലാക്കിയത്.
എളമരം കരീം 5941 നേടിയപ്പോൾ എം.ടി.രമേശ് 8,030 വോട്ട് നേടി. ചരിത്രത്തിലാദ്യമായാണ് എൻഡിഎ എൽഡിഎഫിനെ മറികടന്നത്. അതേസമയം യുഡിഎഫ് സ്ഥാനാർഥി എം.കെ.രാഘവന് ഒരു ഘട്ടത്തിൽ പോലും വെല്ലുവിളി ഉയർത്താൻ ഇരുവർക്കുമായില്ല.ഇപ്പോൾ ലീഡ് നില എം.കെ.രാഘവൻ 26467




Sharing is Caring