
എസ്.ഐ.രവീന്ദ്രൻ
കൊയിലാണ്ടി: സംഘർഷം തടയാനെത്തിയ എസ്.ഐ.യെ അടിച്ചു ഗുരുതരമായിപരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മുചുകുന്ന് പടിഞ്ഞാറെ അണെലാം കണ്ടി രജീഷ് 39 നെയാണ് അറസ്റ്റ് ചെയ്തത്.പരിക്കേറ്റ എസ്.ഐ.രവീന്ദ്രനെ കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.27 ന് രാത്രിയിലാണ് സംഭവം ‘മുചുകുന്ന് ഓട്ടുകമ്പനിക്ക് സമീപം രണ്ട് പേർ അടി പിടികൂടുന്നത് തടയാനെത്തിയ എസ്.ഐ.രവീന്ദ്രനെയും പോലീസ് പാർട്ടിയെയും അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു ഇടിയുടെ ആഘാതത്തിൽ എസ്.ഐയുടെ താടിയെല്ല് പൊട്ടി. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാണ്ടു ചെയ്തു.മുചുകുന്ന് മേഖലയിൽ മദ്യപൻമാരുടെ ശല്യം രൂക്ഷമായിരിക്കുകയാണ്.














