യുക്രൈനിൽ നിന്ന് 11 വിദ്യാർത്ഥികൾ കൂടി തലസ്ഥാനത്ത് എത്തി


യുക്രൈനിൽ നിന്ന് 11 വിദ്യാർത്ഥികൾ കൂടി തലസ്ഥാനത്ത് എത്തി. 9 പെൺകുട്ടികളും രണ്ട് ആൺകുട്ടികളും ആണ് തിരുവനന്തപുരത്ത് എത്തിയത്.
യുക്രൈനിലെ പോലെ ചിലവ് കുറഞ്ഞ വിദ്യാഭ്യാസം ഇന്ത്യയിൽ ലഭിച്ചിരുന്നുവെങ്കിൽ തങ്ങൾക്ക് നാട് വിട്ട് മറ്റൊരു ദേശത്ത് പഠിക്കാൻ പോകേണ്ടി വരില്ലായിരുന്നു എന്ന് മടങ്ങി എത്തിയ വിദ്യാർത്ഥികൾ കൈരളി ന്യൂസിനോട് പറഞ്ഞു.യുദ്ധസാഹചര്യത്തിലും മുന്നറിപ്പ് അവഗണിച്ച് ഉക്രൈനിൽ തുടർന്നത് നിർവത്തികേട് കൊണ്ടാണ്. ടോളുകളും ,വിമർശനങ്ങളും ഉന്നയിക്കുന്നവർ ഇത് മനസിലാക്കണം. എന്നും കുട്ടികൾ പറഞ്ഞു .
അതേസമയം ഇന്ത്യന്‍ പൗരന്മാര്‍ എത്രയും വേഗം യുക്രൈനിലെ കീവ് വിടണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു. ട്രെയിനുകളോ മറ്റ് മാര്‍ഗങ്ങളോ ഉപയോഗിക്കാനാണ് ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം.എത്രയും വേഗം ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഓപ്പറേഷന്‍ ഗംഗയില്‍ വ്യാമസേനയും ഇനി പങ്കാളികളാകും. ഇന്നുമുതല്‍ സി 7 വിമാനങ്ങള്‍ ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമാകും. യുക്രൈനിലെ ഒഴിപ്പിക്കല്‍ ദൗത്യം പുരോഗമിക്കുകയാണ്.




Sharing is Caring