കൊയിലാണ്ടി നഗരസഭയുടെ 2016-17 വർഷത്തെ നഗരസഭയുടെ വികസന പദ്ധതിക്ക് രൂപമായി.കാർഷിക മേഖലയക്ക് മുൻഗണന പദ്ധതിയിൽ ഒന്നരക്കോടി രൂപയും, കുടിവെള്ള പദ്ധതിക്ക് ഒരു കോടി രൂപയുടെ പദ്ധതിക്കുമാണ് രൂപം നൽകിയത്. വികസന സെമിനാർ നഗരസഭാ ചെയർമാൻ അഡ്വ.കെ.സത്യന്റെ അധ്യക്ഷതയിൽ കോഴിക്കോട് കോർപ്പറേഷൻ മേയർ തോട്ടത്തിൽ രവീ(ന്ദൻ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്റിങ്ങ് ചെയർമാൻ എൻ.കെ.ഭാസ്ക്കക്കരൻ പദ്ധതി രേഖ അവതരിപ്പിച്ചു. വൈസ് ചെയർപേഴ്സസ വി.കെ.പത്മിനി, യൂ. രാജിവൻ മാഷ്, വി.പി.ഇബ്രാഹിം കുട്ടി, സെക്രട്ടറി ഷെറിൻ ഐറിൻ സോളമൻ, വി.കെ.അജിത, ഷിജു മാസ്റ്റർ, രാധാകൃഷ്ണൻ, കെ.വി.സുരേഷ് എന്നിവർ (പസംഗിച്ചു.













