ടാങ്കർ ലോറി നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ച് അപകടം


കൊയിലാണ്ടി: ദേശീയ പാത നന്തി ടോൾ ബൂത്തിന് സമീപം ഇന്ന് പുലർച്ചെ മംഗലാപുരം ഭാഗത്ത് നിന്ന് വരുന്ന ടാങ്കർ ലോറി റോഡിൽ നിന്ന് തെന്നിമാറി റോഡരികിലെ മരത്തിലിടിച്ച് അപകടം. അപകടത്തിൽ ലോറി ഡ്രൈവർ സേലം സ്വദേശിക്ക് നിസാര പരിക്ക് പറ്റി. ഇദ്ദേഹത്തെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ കൊയിലാണ്ടി ഫയർ ആൻറ് റസ്ക്യൂ സ്റ്റേഷൻ ഓഫിസർ സി.പി.ആനന്ദിൻ്റെ നേത്രത്തിൽ ടീം അംഗങ്ങളായ സീനിയർ ഫയർ & റസ്ക്യൂ ഓഫീസർ സി.കെ ബാബു, ഓഫീസർമാരായ ബിജുകുമാർ, മുഹമ്മദ് ഗുൽഷാദ്, വി ജീഷ് കെ.എം, നിഖിൽ ഡ്രൈവർമാരായ സന്ദീപ്, പ്രശാന്ത്, ഹോം ഗാർഡ് രാംദാസ് എന്നിവർ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തി.




Sharing is Caring