ജറുസലേം: ഇസ്രായേലില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6500 കടന്നു. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം 6503 പേരാണ് മരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3375 പേര്‍ക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ചു. രാജത്താകെ 885,766 പേര്‍ക്കാണ് കോവിഡ് പിടിപ്പെട്ടത്.

കഴിഞ്ഞ മാര്‍ച്ച് 16ന് ശേഷം കോവിഡ് കേസുകളുടെ എണ്ണം 24,268 ആയി ഉയര്‍ന്നിട്ടുണ്ട്. ഗുരുതര നിലയില്‍ കഴിയുന്നവരുടെ എണ്ണം 221ല്‍ നിന്ന് 234 ആയി ഉയര്‍ന്നു. 854,995 പേര്‍ രോഗമുക്തി നേടി.
രാജ്യത്തെ 5.79 ദശലക്ഷം പേര്‍ ആദ്യ ഡോസ് വാക്സിന്‍ എടുത്തിട്ടുണ്ട് (മൊത്തം ജനസംഖ്യയില്‍ 62.1%). 5.39 ദശലക്ഷം പേര്‍ രണ്ടാം ഡോസും 205,000 പേര്‍ മൂന്നാം ഡോസും വാക്സിന്‍ സ്വീകരിച്ചു.












