സെഹത് കാ സഫര്‍ 3ാം എഡിഷന്‍ പ്രഖ്യാപിച്ച് കൊടാക് മഹീന്ദ്ര ബാങ്ക്; രാജ്യത്തെങ്ങും ഹെല്‍ത് ചെക്ക് അപ്പ് ക്യാംപുകള്‍


രാജ്യത്തെ വാണിജ്യ വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി കൊടാക് മഹീന്ദ്ര ബാങ്കിന്റെ സിഎസ്ആര്‍ പദ്ധതിയായ സെഹത് കാ സഫറിന്റെ മൂന്നാം പതിപ്പ് പ്രഖ്യാപിച്ചു. രാജ്യത്തുടനീളമുള്ള 45 പ്രധാന നഗരങ്ങളിലേക്ക് മൂന്നാം പതിപ്പില്‍ ഈ പദ്ധതി വ്യാപിപ്പിക്കും. കഴിഞ്ഞ പതിപ്പില്‍ 30 സ്ഥലങ്ങളിലായാണ് ക്യാമ്പ് സംഘടിപ്പിക്കപ്പെട്ടത്. 4000 ത്തോളം ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് സൗജന്യ ആരോഗ്യപരിശോധനാ സൗകര്യം ഈ ക്യാമ്പുകളിലൂടെ ലഭ്യമാകും.

ദുലൈജാന്‍, ദുര്‍ഗാപൂര്‍, പറ്റ്ന, ഡെല്‍ഹി, കോയമ്പത്തൂര്‍, ഭോപ്പാല്‍ തുടങ്ങി ഉയര്‍ വാഹന സാന്ദ്രതയുള്ള ട്രാന്‍സ്പോര്‍ട്ട് ഹബുകളിലാണ് ഈ ക്യാമ്പുകള്‍ സംഘടിപ്പിക്കുക. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ സുപ്രധാന പങ്ക് വഹിക്കുന്ന ഡ്രൈവര്‍മാരുടെ ജീവിതം കൂടുതല്‍ മെച്ചപ്പെടുത്തുവാനുള്ള കൊടാക് മഹീന്ദ്ര ബാങ്കിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ പദ്ധതി.

ആരോഗ്യപരിശോധനകള്‍ക്ക് പുറമേ, ദൈനംദിന ആരോഗ്യപരിചരണ ശീലങ്ങളെക്കുറിച്ച് ക്യാമ്പിലെ കൗണ്‍സിലര്‍മാര്‍ ഡ്രൈവര്‍മാര്‍ക്ക് ബോധവത്ക്കരണ ക്ലാസുകള്‍ നല്‍കുകയും, അവര്‍ക്കായി സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുള്ള വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും. മുഴുവന്‍ ക്യാമ്പുകളിലും ഡോക്ടേഴ്സ് ഫോര്‍ യുവില്‍ നിന്നുള്ള ഡോക്ടര്‍മാരും നഴ്സുമാരുമുണ്ടായിരിക്കും.

പലപ്പോഴും സ്വന്തം ആരോഗ്യം പോലും അവഗണിച്ചാണ് ദീര്‍ഘമായ മണിക്കൂറുകളാണ് നമ്മുടെ സമ്പദ് വ്യവസ്ഥയെ ചലിപ്പിക്കുന്നതിനായി വാണിജ്യ വാഹന ഡ്രൈവര്‍മാര്‍ ചിലവഴിക്കുന്നത്. അവര്‍ അര്‍ഹിക്കുന്ന കരുതലും പിന്തുണയുമാണ് സെഹത് കാ സഫറിലൂടെ ഞങ്ങള്‍ തിരിച്ചുനല്‍കുന്നത്. ഈ വര്‍ഷം 45 സ്ഥലങ്ങളിലേക്ക് കൂടി ഈ പദ്ധതി വ്യാപിപ്പിക്കുന്നതിലൂടെ കൂടുതല്‍ ഡ്രൈവര്‍മാര്‍ക്ക് ഇതിന്റെ നേട്ടം കൈവരിക്കാനാകുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഇതുവഴി കൂടുതല്‍ സുരക്ഷിതവും ആരോഗ്യകരവുമായ ജീവിതം നയിക്കുവാന്‍ അവര്‍ക്ക് സാധിക്കും – കൊടാക് മഹീന്ദ്ര ബാങ്ക് പ്രസിഡന്റ് , ലോജിസ്റ്റിക്സ് & ഇന്‍ഫ്രാസ്ട്രക്ചര്‍ അമിത് മോഹന്‍ പറഞ്ഞു.


2023ല്‍ ആരംഭിച്ച സെഹത് കാ സഫര്‍ പദ്ധതിയിലൂടെ കഴിഞ്ഞ 2 വര്‍ഷത്തില്‍ 60 മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുവാനും 6,000 ഡ്രൈവര്‍മാര്‍ക്ക് ഇതിന്റെ ഗുണഭോക്താക്കളാകുവാനും സാധിച്ചിട്ടുണ്ട്.


ഹെല്‍ത്ത് ക്യാമ്പ് മുഖേന ലഭിക്കുന്ന സേവനങ്ങള്‍

ജെനറല്‍ ഒപിഡി സേവനങ്ങള്‍

പൊതുവായ രോഗാവസ്ഥകള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അത് കണ്ടെത്തുന്നതിനായുള്ള ബേസിക് ഹെല്‍ത് കണ്‍സള്‍ട്ടേഷനുകള്‍

ഐ ഒപിഡി പരിശോധനകള്‍

കാഴ്ച പരിശോധന. കണ്ണിന്റെ ആരോഗ്യം പരിശോധിച്ച് ഏതെങ്കിലും തരത്തിലുള്ള തകരാറുകളുണ്ടോയെന്ന് കണ്ടെത്തുക.

ഡെന്റല്‍ സ്‌ക്രീനിംഗ്

വായയുടെ ആരോഗ്യ പരിശോധന. ഓറല്‍ ക്യാന്‍സറിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കാം.

മരുന്നുകള്‍

അടിയന്തിരമായി ആവശ്യമുള്ള മരുന്നുകള്‍ സൗജന്യമായി ലഭ്യമാക്കും.

ചികിത്സാ നിര്‍ദ്ദേശം

പ്രാദേശിക ആരോഗ്യ സംവിധാനങ്ങളുമായി ചേര്‍ന്ന് രോഗികളുടെ വിദഗ്ധ ചികിത്സയ്ക്കായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക.

ഹെല്‍ത്ത് കൗണ്‍സിലിംഗ്

ദൈനംദിന ആരോഗ്യ ശീലങ്ങള്‍ പാലിക്കേണ്ടതിന്റെയും പ്രതിരോധ നടപടികള്‍ സ്വീകരിക്കേണ്ടതിന്റെയും പ്രാധാന്യത്തെ സംബന്ധിച്ചുള്ള ബോധവത്ക്കരണം

സര്‍ക്കാറിന്റെ ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള അറിവ്

ഡ്രൈവര്‍മാര്‍ക്ക് പ്രയോജനകരമായ സര്‍ക്കാര്‍ ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുക.



Sharing is Caring