കിയ ക്ലാവിസിന്റെ വില 11.49 ലക്ഷം മുതൽ


കൊച്ചി: പ്രീമിയം എംപിവി ക്ലാവിസിന്റെ വില പ്രഖ്യാപിച്ച് കിയ. പെട്രോൾ, പെട്രോൾ ടർബോ, ഡീസൽ മോഡലുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ വില 11.49 ലക്ഷം രൂപ മുതൽ 17.99 ലക്ഷം രൂപയാണ്. കാരന്‍സിന് അപ്ഡേറ്റഡ് മോഡലായാണ് കിയ ക്ലാവിസിനെ ഇറക്കിയിരിക്കുന്നത്. സെഗ്മെന്റിലെ തന്നെ ആദ്യമായി അവതരിപ്പിക്കുന്ന പല ഫീച്ചറുകളുമായാണ് കിയ ക്ലാവിസിന്റെ വരവ്. കിയയുടെ പുതിയ ഡിജിറ്റൽ ടൈഗർ ഫേസ് രൂപഭംഗിയിലാണ് നിർമാണം.


മെയ് 8ന് പ്രദർശിപ്പിച്ച വാഹനത്തിന്റെ ബുക്കിങ്ങും ആരംഭിച്ചിരുന്നു. 1.5 ലീറ്റർ പെട്രോൾ, 1.5 ലീറ്റർ ടർബോ പെട്രോൾ, 1.5 ലീറ്റർ ഡീസൽ എൻജിനുകളിൽ ആറ് സ്പീഡ് മാനുവൽ,ഓട്ടമാറ്റിക്, ഐഎംടി, ഡിസിടി ഗിയർബോക്സുകളിൽ വാഹനം ലഭിക്കും. HTE, HTE(O), HTK, HTK+, HTK+(O), HTX, HTX+ എന്നിവയുൾപ്പെടെ ഏഴ് വേരിയന്റുകളിലായി ഐവറി സിൽവർ ഗ്ലോസ്, പ്യൂട്ടർ ഒലിവ്, ഇംപീരിയൽ ബ്ലൂ, ഗ്ലേസിയർ വൈറ്റ് പേൾ, ഗ്രാവിറ്റി ഗ്രേ, സ്പാർക്ലിംഗ് സിൽവർ, ക്ലിയർ വൈറ്റ്, അറോറ ബ്ലാക്ക് പേൾ എന്നിങ്ങനെ 8 നിറങ്ങളും ക്ലാവിസിൽ ലഭിക്കുന്നുണ്ട്.


പുതിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, ഇന്റഗ്രേറ്റഡ് ഡിആർഎല്ലുകൾ, പുതിയ ബ്ലാങ്ക്ഡ്-ഓഫ് ഫ്രണ്ട് ബമ്പർ, ഫോക്‌സ് സ്‌കിഡ് പ്ലേറ്റുകൾ, ഇരുവശത്തുമുള്ള എൽഇഡി ലൈറ്റ് ബാറുകൾ, പുതിയ ഡ്യുവൽ-ടോൺ അലോയ് വീലുകൾ എന്നിവയെല്ലാം ക്ലാവിസിലുണ്ട്. കൂടാതെ റീഡിസൈൻ ചെയ്‌ത എൽഇഡി ടെയിൽ ലൈറ്റുകൾ, പുനർരൂപകൽപ്പന ചെയ്ത റൂഫ് റെയിലുകൾ എന്നിവയും പുതിയ കാരെൻസ് ക്ലാവിസിന്റെ എക്സ്റ്റീരിയർ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നുണ്ട്.



Sharing is Caring