മാറ്റം എന്നത് പ്രകൃതിനിയമമാണ്. ശിലായുഗത്തിൽ നിന്നും ഡിജിറ്റൽ
യുഗത്തിലേക്ക് നമ്മൾ എത്തിയത് കാലാനുസൃതമായ മാറ്റങ്ങളെ
ഉൾക്കൊണ്ടതുകൊണ്ടാണ്. ഇന്ന് ആധുനിക സാങ്കേതികവിദ്യ നമ്മുടെ
ജീവിതത്തിന്റെ ഭാഗമാകുമ്പോൾ, ആ മാറ്റങ്ങളെ പോസിറ്റീവായി
സ്വീകരിക്കുന്നതാണ് യഥാർത്ഥ പുരോഗതി. ഒരു സമൂഹത്തിന്റെ
സാമ്പത്തികവും സാമൂഹികവുമായ പ്രവർത്തനങ്ങളിൽ ഡിജിറ്റൽ
സാങ്കേതികവിദ്യ സമഗ്രമായി ഉപയോഗിക്കുന്നതിലൂടെ ഡിജിറ്റൽ വികസനം
സാധ്യമാകുന്നു. ഒരുകാലത്ത് ഇന്റർനെറ്റ് എല്ലാവർക്കും ലഭ്യമായ
ഒന്നായിരുന്നില്ല; നഗരങ്ങളിൽ മാത്രമായി അത് പരിമിതപ്പെട്ടിരുന്നു. ഇതിന്
പ്രധാന കാരണം നമ്മുടെ നാടിൻറെ ഭൂപ്രകൃതി തന്നെയായിരുന്നു. ഉയർന്ന
പ്രദേശങ്ങളിലേക്കും വിദൂര പ്രദേശങ്ങളിലേക്കും ഇന്റർനെറ്റ് എത്തിക്കുക
എന്നത് സ്വകാര്യ ടെലികോം കമ്പനികൾക്ക് വലിയൊരു
വെല്ലുവിളിയായിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ, ഉൾപ്രദേശങ്ങളിലെ
ആളുകൾ ആശയവിനിമയത്തിനും വിവരശേഖരണത്തിനും വളരെയധികം
ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. കേരളത്തിന്റെ ഭൂപ്രകൃതി ഇന്നും പല
ജനങ്ങൾക്കും സുതാര്യമായ ഇന്റർനെറ് ലഭ്യമാകുന്നതിന് തടസ്സമാണ്.
ഇന്നത്തെ സാഹചര്യത്തിൽ വിപണിയിൽ ധാരാളം സ്വകാര്യ ടെലികോം
കമ്പനികൾ ഉണ്ടെങ്കിലും, എല്ലാ പ്രദേശങ്ങളിലേക്കും കണക്ഷനുകൾ
എത്തിക്കാൻ അവർക്ക് സാധിക്കുന്നില്ല. ഇത്തരമൊരു സാഹചര്യം
ഇല്ലാതാക്കി എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ കേരള
സർക്കാർ ആരംഭിച്ച പദ്ധതിയാണ് കെഫോൺ.
കേരളത്തെ സംബന്ധിച്ച് കെഫോൺ എന്നത് കേവലമൊരു ഇന്റർനെറ്റ്
കണക്ഷൻ മാത്രമല്ല; മറിച്ച്, സ്വകാര്യ കമ്പനികളുടെ ഉയർന്ന നിരക്കും
കുറഞ്ഞ വേഗതയും കാരണം ബുദ്ധിമുട്ടുന്ന സാധാരണക്കാർക്ക്
ആശ്വാസകരമായ ഒരു ശാശ്വത പരിഹാരമാണ്. 2023 ൽ മുഖ്യമന്ത്രി
പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്ത ഈ പദ്ധതി ഇന്ന് ഏകദേശം
1,48,000 ത്തിലധികം കണക്ഷനുകൾ നൽകി വിജയയാത്ര തുടരുന്നു. ഹൈ
സ്പീഡ് ഇൻറർനെറ്റും സുതാര്യതയും കെഫോണിനെ കുറഞ്ഞ
കാലയളവിൽ തന്നെ ജനപ്രിയമാക്കി. ഈ പദ്ധതി വഴി വിദ്യാഭ്യാസം,
ആരോഗ്യം, ഇ-ഗവേണൻസ് തുടങ്ങിയ മേഖലകളിൽ വിപ്ലവകരമായ
മാറ്റങ്ങൾ കൊണ്ടുവരാൻ കെഫോണിന് സാധിച്ചിട്ടുണ്ട്. 2026 ൽ രണ്ടര
ലക്ഷം കണക്ഷനുകൾ പൂർത്തിയാക്കുക എന്നതാണ് കെഫോണിന്റെ ലക്ഷ്യം.
ഈ ലക്ഷ്യത്തിലേക്ക് അതിവേഗത്തിലാണ് കെഫോൺ മുന്നേറുന്നത്.
ജനങ്ങൾക്ക് കെഫോണിലുള്ള വിശ്വാസ്യതയും തടസ്സങ്ങളില്ലാതെ ലഭ്യമാകുന്ന
ഇന്റർനെറ്റ് സേവനവുമാണ് ഈ മുന്നേറ്റത്തിന് കരുത്തേകുന്നത്.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 20 ലക്ഷത്തിലധികം
കുടുംബങ്ങൾക്ക് സൗജന്യമായി ഇന്റർനെറ്റ് നൽകുന്നതുവഴി ഡിജിറ്റൽ
വിഭജനം ഇല്ലാതാക്കുന്നതിനും കേരളത്തിലെ ജനങ്ങളെ സമ്പൂർണ്ണ ഡിജിറ്റൽ
സാക്ഷരതയുടെ ഭാഗമാക്കി മാറ്റുകയുമാണ് കെഫോണിന്റെ ലക്‌ഷ്യം.
സംരംഭങ്ങൾക്ക് വേഗതയും സ്ഥിരതയും നൽകിയും, സുതാര്യവും
വേഗതയേറിയതുമായ ഇന്റര്നെറ് ലഭ്യമാക്കുന്നതിലൂടെ ഗ്രാമ നഗര
വ്യത്യാസങ്ങളില്ലാതെ സാധ്യതകളുടെ പുത്തൻ വാതിലുകൾ തുറക്കാൻ
ഇതുവഴി സാധ്യമാക്കുന്നു . 10,5000 ത്തിലധികം ഫൈബർ ടു ഹോം
കണക്ഷനുകളും 14,195 ബിപിഎൽ കണക്ഷനുകളും ഇതുവരെ നൽകാൻ
കെഫോണിന് സാധിച്ചിട്ടുണ്ട്. കൂടാതെ ബിസിനസ്സ് രംഗത്തും വലിയ
മാറ്റങ്ങൾക്ക് വഴി തെളിക്കുന്നു .
2023 മുതൽ സെക്രട്ടറിയേറ്റിലും മറ്റു സർക്കാർ സ്ഥാപനങ്ങളിലും കെഫോൺ
കണക്ഷനാണ് ഉപയോഗിക്കുന്നത്. ഇ-ഗവർണൻസ് പോലുള്ള
സംവിധാനങ്ങളിലൂടെ സർക്കാർ സേവനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാക്കാൻ
കെഫോണിന് കഴിഞ്ഞിട്ടുണ്ട് . ഇതുവഴി സർക്കാർ സേവനങ്ങളും മറ്റും
കാലതാമസം കൂടാതെലഭ്യമാക്കാനും കഴിയുന്നു. കെഎസ്ഇബിയും
കെഎസ്ഐടിഐഎലും ചേർന്ന് ലോകോത്തര നിലവാരത്തിലുള്ള
ഫൈബർ ഒപ്റ്റിക് ശൃംഖലയാണ് കെഫോൺ ഒരുക്കിയിരിക്കുന്നത്
.കേരളത്തിന്റെ ഭൂപ്രകൃതിയനുസരിച്ച് എല്ലാ പ്രദേശങ്ങളിലേക്കും മതിയായ
രീതിയിൽ ഇന്റർനെറ് സൗകര്യം ലഭ്യമാകാൻ സ്വകാര്യ കമ്പനികൾക്ക്
പരിമിതികൾ നേരിടേണ്ടി വന്നു. ഇത്തരമൊരു സാഹചര്യത്തിലാണ്
എല്ലാവർക്കും ഇന്റര്നെറ് എന്ന ആശയം കേരള സർക്കാർ മുന്നോട്ടു
വെയ്ക്കുന്നത്. എന്നാൽ, ഈ പദ്ധതി എത്രത്തോളം പ്രാവർത്തികമാക്കാൻ
പറ്റുമെന്നതിൽ തുടക്കത്തിൽ തന്നെ സംശയങ്ങൾ ഉയർന്നു വന്നിരുന്നു .
ഇത്തരത്തിലുള്ള എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരമാണ് കെഫോണിന്റെ
1,48000 ത്തിലധികം കണക്ഷനുകൾ നൽകികൊണ്ടുള്ള ജൈത്രയാത്ര.
ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ഇന്റർനെറ്റ് പെനട്രേഷൻ ഉള്ള
സംസ്ഥാനമാണ് കേരളം . കൂടാതെ സർക്കാർ ഉടമസ്ഥതയിലുള ആദ്യത്തെ
ഇന്റർനെറ്റ് സർവീസും കെഫോണിന്റേതാണ് . 2022 ലാണ്
ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡര്‍ കാറ്റഗറി 1 ലൈസന്‍സ് ലഭിക്കുന്നത്.
അതിനുശേഷം, ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ ലൈസന്‍സും പിന്നീട്
ഐഎസ്പിഎ (ഇന്‍ര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ – കാറ്റഗറി എ)
ലൈസന്‍സും കെഫോൺ സ്വന്തമാക്കി . ഐഎസ്പിഎ ലൈസൻസ് വഴി
രാജ്യത്തുടനീളം ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് നൽകാൻ കെഫോണിന്
സാധിക്കുന്നു.
കേവലം ഇന്റർനെറ്റ് എന്ന ലക്ഷ്യത്തിൽ മാത്രം ഒതുങ്ങാതെ മൂല്യ വർധിത
സേവനങ്ങളും വിനോദത്തിനായി കെഫോൺ ഓടിടി സേവനങ്ങളും
നൽകിവരുന്നു.ഇതിന്റെ ഭാഗമായി സാധാരണക്കാർക്കും കുറഞ്ഞ ചെലവിൽ
മികച്ച വിനോദം ലഭ്യമാക്കാൻ കെഫോൺ ഒടിടി സേവനങ്ങളിലൂടെ
സാധിക്കുന്നു. ആരംഭിച്ച് കുറഞ്ഞ കാലയളവിൽ തന്നെ 2000 ലധികം ഒടിടി
സബ്‌സ്‌ക്രിപ്ഷനുകൾ ആക്ടിവേറ്റ് ചെയ്യാൻ സാധിച്ചു എന്നത് എടുത്തു
പറയേണ്ട ഒന്നാണ്. 29 ഒടിടി പ്ലാറ്റ്‌ഫോമുകളും 350-ലധികം ഡിജിറ്റൽ ടിവി
ചാനലുകളും ഉൾപ്പെടുന്ന വിപുലമായ സേവനങ്ങളാണ് കെഫോണിന് കീഴിൽ
ലഭ്യമാകുന്നത്. 444 രൂപ മുതൽ ആരംഭിക്കുന്ന സ്റ്റാർ, വൈബ്, വൈബ്
പ്ലസ്, അമേസ്, അമേസ് പ്ലസ് എന്നീ അഞ്ച് വ്യത്യസ്ത പാക്കേജുകളാണ്
കെഫോൺ ഒ.ടി.ടിയിൽ ലഭ്യമാകുന്നത്.3 മാസം , 6 മാസം, 1 വർഷം
തുടങ്ങിയ പാക്കേജുകളാണ് കെഫോൺ ഒടിടിയിൽ ലഭിക്കുന്നത്.
ദീർഘവീക്ഷണം, മികച്ച നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചർ, ആധുനിക
സാങ്കേതികവിദ്യകൾ കോർത്തിണക്കിയ ഇ-ഗവേണൻസ് മാതൃക
തുടങ്ങിയവയെല്ലാം ഈ നേട്ടത്തിന് പിന്നിലെ നിർണ്ണായക ഘടകങ്ങളാണ്.
കൂടാതെ, ഉയർന്ന നിലവാരത്തിലുള്ള ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ
വഴി തടസ്സമില്ലാത്ത ഇന്റർനെറ്റ് സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ
അധികൃതർ ശ്രമിക്കുന്നു. മാത്രമല്ല, കണക്ഷനുകളിൽ എന്തെങ്കിലും തടസ്സങ്ങൾ
നേരിട്ടാൽ അവ പരിഹരിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന
കസ്റ്റമർ സർവീസ് സെന്ററും സജീവമാണ്.
അതിവേഗ ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് വഴി ആദിവാസി
മേഖലകളിലടക്കം കണക്ഷനുകൾ എത്തിക്കാൻ കെഫോണിനു
സാധിച്ചിട്ടുണ്ട്. കണക്ടിം ഗ് ദി അൺകണക്ടഡ് എന്ന പദ്ധതി വഴി
കമ്പനികളുടെ സിഎസ്ആർ ഫണ്ടുകളും തദ്ദേശ സ്ഥാപനങ്ങളുടെയും
ജനപ്രതിനിധികളുടെയും വികസന ഫണ്ടുകളും പ്രയോജനപ്പെടുത്തിയാണ്
ഈ മേഖലകളിൽ കണക്ഷനുകൾ എത്തിക്കുന്നത്.
വിവരസാങ്കേതിക വിദ്യ ആധുനികതയുടെ മുഖമുദ്രയായി മാറിയ ഒരു
കാലഘട്ടത്തിലാണ് ഇന്ന് നാം ജീവിക്കുന്നത് .കേവലം
ആശയവിനിമയത്തിനും വിനോദത്തിനുമപ്പുറം മനുഷ്യന്റെ ചിന്തകളയേയും
പ്രവർത്തികളെയും സ്വാധീനിക്കുന്ന തലത്തിലേക്ക് അത് മാറി കഴിഞ്ഞു.
പ്രത്യേകിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) പോലുള്ള നൂതന
സാങ്കേതിക വിദ്യകളുടെ കടന്നുവരവ് വലിയ മാറ്റങ്ങൾക്കാണ് വഴി
തെളിച്ചുകൊണ്ടിരിക്കുന്നത്. ഈയൊരു സാഹചര്യത്തിൽ ഡിജിറ്റൽ
സാക്ഷരതയും ഹൈ സ്പീഡ് ഇന്റർനെറ്റും അനിവാര്യമായി
മാറിയിരിക്കുന്നു. മാത്രവുമല്ല ഇവയുടെ ഗുണഫലങ്ങൾ എല്ല
ജനങ്ങളിലേക്കും എത്തിക്കേണ്ടത് അഭിഭാജ്യഘടകമാണ്. ഇന്ത്യയിലെ
വിവരസാങ്കേതിക വിദ്യയുടെ പട്ടികയിൽ മുൻനിരയിലാണ് കേരളം.
ടെക്നോപാർക്ക്, ഇൻഫോപാർക്ക്, സൈബർപാർക്ക് എന്നിവയുടെ
വളർച്ചയോടെ കേരളം ഒരു ‘ഗ്ലോബൽ ഐടി ഡെസ്റ്റിനേഷൻ’ ആയി
മാറിയിരിക്കുന്നു.കേരളത്തിന്റെ ഐടി മേഖല ഇന്ന് ആഗോളതലത്തിൽ
തന്നെ ശ്രദ്ധേയമാണ്.
കൂടാതെ വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം തുടങ്ങിയ മേഖലകളിലെ
കെഫോണിന്റെ നേട്ടങ്ങൾ എടുത്തു പറയേണ്ടവയാണ്. കെഫോൺ
കണക്ഷനുകൾ ലഭ്യമായതോടെ വിദ്യാലയങ്ങളിലെ ക്ലാസ് മുറികൾ
പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യപ്പെടുകയും ഹൈ-ടെക് സ്മാർട്ട് ക്ലാസ്
മുറികൾ നിലവിൽ വരികയും ചെയ്തു. ഇതുവഴി പഠനസംബന്ധമായ എല്ലാ
വിവരങ്ങളും കുട്ടികൾക്ക് വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു . ഇത് കുട്ടികളുടെ
പഠനരീതി എളുപ്പത്തിലാക്കുന്നതിന് സഹായകമായി. കൂടാതെ പുതിയ
തലമുറയുടെ സ്വപ്നങ്ങൾക്ക് വേഗത പകരാൻ കെഫോണിന് സാധിക്കുന്നു.
ഐടി ഉദ്യോഗാർത്ഥികൾക്കും, സ്റ്റാർട്ടപ്പ് സംരംഭകർക്കും,
വിദ്യാർത്ഥികൾക്കും അതിവേഗ ഇന്റർനെറ്റ് ലഭ്യമാകുന്നതോടെ
വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിലേക്ക് കേരളം ചുവടുവെക്കുന്നു.
ആരോഗ്യ മേഖലയിലേക്ക് വരുമ്പോൾ കെഫോണിന്റെ സാന്നിധ്യം
വരുത്തിയ മാറ്റങ്ങൾ വളരെ വലുതാണ്. രോഗികളുടെ വിവരങ്ങൾ
ഡിജിറ്റലായി സൂക്ഷിക്കുന്നതിനും എളുപ്പത്തിലുള്ള രോഗനിർണയത്തിനും
സഹായകമായി.
കെഫോണിന്റെ വളർച്ചയിൽ മുന്നിട്ട് നിൽക്കുന്ന ഒന്നാണ്
ഓപ്പറേറ്റര്മാരുടെ സേവനങ്ങൾ. ഓരോ പ്രദേശത്തെയും ഓപ്പറേറ്റർമാർ
നൽകുന്ന മികച്ച സേവനങ്ങളാണ് കെഫോണിന്റെ വളർച്ചയിലെ പ്രധാന
ഘടകങ്ങളിലൊന്ന്. ഏകദേശം 3000-ത്തിലധികം പ്രാദേശിക ഓപ്പറേറ്റർമാർ
നിലവിൽ കെഫോണുമായി സഹകരിച്ച് പ്രവർത്തിച്ചു വരുന്നു. ഇത്
ജനങ്ങളിലേക്ക് വേഗത്തിലും കൃത്യമായും സേവനങ്ങൾ എത്തിക്കാൻ
സഹായിക്കുന്നു. 10 kV ട്രാൻസ്മിഷൻ ലൈനുകളിലൂടെ സ്ഥാപിച്ച 2,600
കിലോമീറ്റർ ഒപ്റ്റിക്കൽ ഗ്രൗണ്ട് വയർ കേബിളുകൾ ഉൾപ്പെടെ
സംസ്ഥാനത്തുടനീളം 32,000 കിലോമീറ്ററിലധികം ഫൈബർ കേബിൾ
ഇതിനോടകം സ്ഥാപിച്ചു കഴിഞ്ഞു.തിരുവനന്തപുരം പാറശ്ശാല മുതൽ
കാസർഗോഡ് വരെയാണ് ഇത് വിന്യസിച്ചിരിക്കുന്നത്
ഏതൊരു പദ്ധതിയെയും പോലെ തന്നെ കെഫോണിനും തുടക്കത്തിൽ
നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വന്നു . സാങ്കേതികമായ തടസ്സങ്ങൾ,
കേബിൾ സ്ഥാപിക്കുന്നതിലെ സാങ്കേതിക വെല്ലുവിളികൾ, നടപടിക്രമങ്ങളിലെ
കാലതാമസം എന്നിവയെല്ലാം മറികടന്നാണ് ഈ പദ്ധതി യാഥാർത്ഥ്യമായത്.
റോഡുകളും പാലങ്ങളും പോലെ തന്നെ വികസനത്തിന്
അത്യന്താപേക്ഷിതമാണ് ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറും. എഐയുടെ
പിന്തുണയോടെ ഇ-ഗവേണൻസ് മറ്റ് പൊതുജന സേവനങ്ങൾ
തുടങ്ങിയവയൊക്കെ കെഫോണിലൂടെ എത്തിക്കാനും സർക്കാർ ശ്രമിക്കുന്നു
.ഡാര്‍ക് ഫൈബര്‍, ഫൈബര്‍ ടു ദ ഹോം, ഇന്റര്‍നെറ്റ് ലീസ് ലൈന്‍
എന്നിങ്ങനെയുള്ള മോണിറ്റൈസേഷന്‍ പ്രവര്‍ത്തനങ്ങൾ കെഫോൺ
പ്രൊജെക്ടിൽ ഉൾപ്പെടുന്നു .
ആഗോള ടെലികോം വിപണിയിൽ രണ്ടാം സ്ഥാനത്താണ് ഇന്ന് ഇന്ത്യ.
കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ ഇന്ത്യൻ
ടെലികോം മേഖല കൈവരിച്ചുകൊണ്ടിരിക്കുന്ന അതിവേഗ മുന്നേറ്റം നമുക്ക്
വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും. ഇന്ത്യൻ ടെലികോം രംഗത്തെ ഈ
വളർച്ചയ്ക്കൊപ്പം കേരളത്തെയും ഡിജിറ്റൽ യുഗത്തിന്റെ
നെറുകയിലെത്തിക്കാൻ സംസ്ഥാന സർക്കാർ നൽകിയ നിസ്തുലമായ
സംഭാവനയാണ് കെ-ഫോൺ. ഇന്റര്നെറ് ലഭ്യത അടിസ്ഥാന
ആവശ്യങ്ങളിൽ ഒന്നായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനം കൂടിയാണ്
കേരളം. കേവലം പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങാതെ ഈ പ്രഖ്യാപനം
നടപ്പിലാക്കാനുള്ള ശ്രമമാണ് കെഫോൺ നടത്തുന്നത്. കേരളത്തിൽ ഏറ്റവും
കൂടുതൽ കണക്ഷനുകൾ നൽകിയിട്ടുള്ളത് മലപ്പുറം ജില്ലയിലാണ്. കൂടാതെ
ഏറ്റവും കൂടുതൽ കണക്ഷനുകൾ നൽകി സ്പുട്‌നിക് പ്ലാറ്റിനം
കാറ്റഗറിയിൽ ഇടം നേടി. കേരളത്തിന്റെ ഡിജിറ്റൽ പുരോഗതി മറ്റു
സംസ്ഥാനങ്ങൾക്ക് ഒരു വഴികാട്ടിയാണ്. എല്ലാവർക്കും ഇന്റർനെറ്റ്
എന്നതാണ് കെഫോണിന്റെ ആത്യന്തിക ലക്ഷ്യം. ഇതുവഴി ഗ്രാമ-നഗര
വ്യത്യാസമില്ലാതെ ഹൈ-സ്പീഡ് ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനും ഡിജിറ്റൽ
വിഭജനം പൂർണ്ണമായും ഇല്ലാതാക്കുന്നതിനും കെഫോൺ ലക്ഷ്യമിടുന്നു.
മാത്രമല്ല, വ്യാപാര-വ്യവസായ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ
കൊണ്ടുവരാനും, കേരളം രാജ്യത്തിന് തന്നെ അഭിമാനമായി മാറുന്നതിനും
കെഫോൺ വഴിതെളിക്കുന്നു.
കെ-ഫോൺ (KFON) കണക്ഷൻ എങ്ങനെ എടുക്കാം?
അതിവേഗ കെഫോൺ കണക്ഷനുകൾ നിങ്ങളുടെ വീട്ടിലോ ഓഫീസിലോ
ലഭ്യമാക്കുന്നതിനായി താഴെ പറയുന്ന രീതിയിൽ അപേക്ഷിക്കാവുന്നതാണ്
- ടോൾ ഫ്രീ നമ്പറായ 1800 570 4466 ലേക്ക് വിളിച്ച് നേരിട്ട് കണക്ഷനായി
അപേക്ഷിക്കാം. - ‘EnteKFON’ ആപ്പ് വഴി പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ
EnteKFON ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക.
നിങ്ങളുടെ പേരും ഫോൺ നമ്പറും നൽകി രജിസ്റ്റർ ചെയ്ത ശേഷം
അപേക്ഷ സമർപ്പിക്കാം. - ഔദ്യോഗിക വെബ്സൈറ്റ് വഴി:
www.kfon.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
. - 9061604466 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് “KFON Plans” എന്ന് ടൈപ്പ്
ചെയ്ത് മെസേജ് അയച്ചാൽ ലഭ്യമായ പ്ലാനുകളെയും ഓഫറുകളെയും
കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും.













