കേശു ഈ വീടിന്റെ നാഥന്‍ ഇന്ന് അര്‍ദ്ധരാത്രി എത്തും

ദിലീപ് നാദിര്‍ഷ ചിത്രം ‘കേശു ഈ വീടിന്റെ നാഥന്‍’ ഇന്ന് അര്‍ദ്ധരാത്രിയോടെ ഒടിടിയില്‍ എത്തും.ഡിസ്‌നിപ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. നാദിര്‍ഷായുടെ സംവിധാനത്തില്‍ ദിലീപ് നായകനാകുന്ന ആദ്യചിത്രം കൂടിയാണ് ഇത്. ചിത്രത്തിലെ ദിലീപിന്റെ മെയ്ക്ഓവര്‍ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടി കഴിഞ്ഞു.

ദിലീപും ഉര്‍വ്വശിയും ആദ്യമായി ജോഡിയായി അഭിനയിക്കുന്ന ചിത്രം എന്ന സവിശേഷതയും ‘കേശു ഈ വീടിന്റെ നാഥന്‍’ എന്ന ചിത്രത്തിനുണ്ട്. ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, റിയാസ് മറിമായം, ജാഫര്‍ ഇടുക്കി, കോട്ടയം നസീര്‍,മോഹന്‍ ജോസ്, ഗണപതി, സാദ്ദീഖ്, പ്രജോദ് കലാഭവന്‍, ഏലൂര്‍ ജോര്‍ജ്ജ്, ബിനു അടിമാലി,

അരുണ്‍ പുനലൂര്‍, രമേശ് കുറുമശ്ശേരി, കൊല്ലംസുധി, നന്ദുപൊതുവാള്‍, അര്‍ജ്ജുന്‍ശങ്കര്‍, ഹുസൈന്‍ ഏലൂര്‍, ഷൈജോ അടിമാലി, മാസ്റ്റര്‍ ഹാസില്‍, മാസ്റ്റര്‍ സുഹറാന്‍, അനുശ്രീ, വൈഷ്ണവി, സ്വാസിക, പ്രിയങ്ക, ഷൈനി സാറാ, ആതിര, നേഹ റോസ്, സീമാ ജി നായര്‍, വത്സല മേനോന്‍, അശ്വതി, ബേബി അന്‍സു മരിയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

നര്‍മ്മത്തിന് പ്രാധാന്യം നല്കി ഒരുക്കുന്ന ഫാമിലി എന്റര്‍ടൈയ്‌നര്‍ ചിത്രമായ കേശു ഈ വീടിന്റെ നാഥന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത് ദേശീയ പുസ്‌ക്കാര ജേതാവായ സജീവ് പാഴൂര്‍ ആണ്. നാദ് ഗ്രൂപ്പ്, യു ജി എം എന്നി ബാനറില്‍ ദിലീപ്, ഡോക്ടര്‍ സഖറിയ തോമസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റ ഛായാഗ്രഹണം അനില്‍ നായര്‍ നിര്‍വ്വഹിക്കുന്നു. ബി കെ ഹരിനാരായണന്‍, ജ്യോതിഷ്, നാദിര്‍ഷ എന്നിവരുടെ വരികള്‍ക്ക് നാദിഷ തന്നെ സംഗീതം പകരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *