അബുദാബിയിൽ നടന്ന എഐഎം ഗ്ലോബൽ 2023ൽ കേരളത്തിന്റെ നിക്ഷേപ സാധ്യതകൾ പ്രദർശിപ്പിച്ചു

അബുദാബിയിൽ മേയ് 8 മുതൽ 10 വരെ നടന്ന എഐഎം ഗ്ലോബൽ 2023ൽ കേരളത്തിന് പുതു പ്രതീക്ഷ. കേരളത്തിലെ മുതിർന്ന് ഉദ്യോഗസ്ഥരും, വ്യവസായ രംഗത്തെ പ്രമുഖരും പങ്കെടുത്ത മീറ്റിൽ വിവിധ അറബ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള നിക്ഷേപങ്ങൾക്കുള്ള സാധ്യതകൾ വർദ്ധിച്ചു.

അഗ്രോ, ഗ്രീൻ എനർജി, ടൂറിസം, മാനുഫാക്ടറിംഗ്, റിസർച്ച് ആൻഡ് ഡെവല്പമെന്റ്, പുതുസംരംഭങ്ങൾ എന്നിവയിലാണ് മീറ്റിൽ കേരളം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്.
ആനുവൽ ഇൻവെസ്റ്റ്മെന്റ് മീറ്റിംഗിലെ കേരള പവലിയനിൽ വെച്ച് കേരള സർക്കാർ സംഘടിപ്പിച്ച കേരളത്തിലെ വ്യവസായ രംഗത്ത് വിദേശ കമ്പനികൾക്ക് നിക്ഷേപം നടത്താനുള്ള സാധ്യതകളെക്കുറിച്ച്‌ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫ് അലി സംസാരിച്ചു. നോർക്ക- വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല ഐഎഎസ്, ടൂറിസം സെക്രട്ടറി ബി. ശ്രീനിവാസ് ഐഎഎസ്, ഐടി സെക്രട്ടറി വി ഖേൽക്കർ ഐഎഎസ്, ലുലു ഫിനാഷ്യൽ ഹോൾഡിംസ് എം ഡി അദീബ് അഹമ്മദ് തുടങ്ങിയവും പങ്കെടുത്തു.

കേരളം കാലഘട്ടത്തിനുള്ള ആവശ്യാനുസരണം നിക്ഷേപ സൗഹൃദപരമായ സംസ്ഥാനമാണെന്നും അത് കൊണ്ട് തന്നെ കേരളത്തിൽ കൂടുതൽ നിക്ഷേപങ്ങൾ കടന്ന് വരുമെന്നും മൂന്ന് ദിവസം നീണ്ട് നിന്ന മീറ്റിൽ മുഴുവൻ സമയവും പങ്കെടുത്ത യുവ ഇന്ത്യൻ സംരംഭകരനും, ലുലു ഫിനാഷ്യൽ ഹോൾഡിംഗ്സ് എംഡിയുമായ അദീബ് അഹമ്മദ് പറഞ്ഞു. ഇന്ത്യയിലും, യുഎഇയിലും സാമ്പത്തിക മേഖലയിൽ നിക്ഷേപം ഉള്ള സംരംഭകരനാണ് അദീബ് അഹമ്മദ്. ഇന്ത്യയും- യുഎഇയും തമ്മിൽ വ്യാവസായിക, സാമൂഹിക, സാംസ്കാരിക രംഗത്ത് വർഷങ്ങളായി നല്ല ബന്ധം പുലർത്തുന്നവരാണ്. കൂടാതെ യുഎഇയിൽ നിന്നുള്ള പ്രമുഖകരുടെ നിക്ഷേപ കേന്ദ്രവുമായി മാറാൻ കേരളത്തിന് കഴിഞ്ഞു. കേരളത്തിലെ വ്യവസായിക മേഖലയിൽ മികച്ച അവസരമാണ് ലഭിക്കുന്നതെന്നും, യുഎഇയിലെ വിദേശ നിക്ഷേപകർക്ക് കേരളത്തിൽ കൂടുതൽ നിക്ഷേപ സാധ്യതയാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഫുഡ് പ്രോസസിംഗ്, ഗ്രീൻ എനർജി, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി, തുടങ്ങിയവയിലാണ് കേരളത്തിന് കൂടുതൽ സാധ്യതയെന്നും ഈ രംഗങ്ങളിൽ വിജയിച്ച അദീബ് അഹമ്മദ് വ്യക്തമാക്കി.

സെപ രൂപീകരിച്ച് ഒരു വർഷം തികയുന്നതിന് മുൻപ് തന്നെ ഇന്ത്യയും, യുഎഇയും തമ്മിൽ ബിസിനസ് രംഗത്ത് മികച്ച നേട്ടം കൊയ്യാനായെന്ന് എ ഐ എം ഗ്ലോബൽ 2023 നോട് അനുബന്ധിച്ച് ഇന്ത്യൻ പവിലയിൽ നടന്ന ഇന്ത്യ – യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി ( സെപ) പ്രാബല്യത്തിൽ വന്നതിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായുള്ള പാനൽ ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് അദീബ് അഹമ്മദ് പറഞ്ഞു. 170 രാജ്യങ്ങളിൽ നിന്നുള്ള വ്യവസായ പ്രമുഖർ, നിക്ഷേപകർ, ഭരണ കർത്താക്കൾ, ഉദ്യോഗസ്ഥ പ്രമുഖകർ ഉൾപ്പെടെയുള്ളവരാണ് അബുബാദിയിൽ വെച്ച് നടന്ന് എഐഎം ഗ്ലോബൽ 2023 ൽ പങ്കെടുത്തത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *