സൈബര്‍പാര്‍ക്ക് പ്രീമിയര്‍ ലീഗ് 2023; അക്‌സല്‍ ടെക്‌നോളജീസ് ചാംപ്യന്‍മാര്‍


കോഴിക്കോട്: സൈബര്‍പാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ അക്‌സല്‍ ടെക്‌നോളജീസ് ചാംപ്യന്‍മാരായി. സര്‍ക്കാര്‍ സൈബര്‍പാര്‍ക്കിലെ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണമെന്റില്‍ സൈബര്‍പാര്‍ക്കിലെ വിവിധ കമ്പനികളാണ് ഏറ്റുമുട്ടിയത്. ഫൈനല്‍ മത്സരത്തില്‍ എഡംബസും അക്‌സല്‍ ടെക്‌നോളജീസുമാണ് ഏറ്റുമുട്ടിയത്. ഒരു ഗോളിന് അക്‌സല്‍ ടെക്‌നോളജീസ് എഡംബസിനെ പരാജയപ്പെടുത്തി. വെല്‍കെന്‍വിറ്റ്‌സ് മൂന്നാം സ്ഥാനവും സിയേനോ നാലാം സ്ഥാനവും നേടി. ആറു ദിവസങ്ങളിലായി നടന്ന ടൂര്‍ണമെന്റില്‍ 24 ടീമുകള്‍ 45 മത്സരങ്ങളില്‍ പങ്കെടുത്തു.


അക്‌സല്‍ ടെക്‌നോളജീസിലെ ഹിഷാം ആണ് ബെസ്റ്റ് പ്ലയര്‍. അക്‌സല്‍ ടെക്‌നോളജീസിലെ റിസ്വാനാണ് ബെസ്റ്റ് ഗോള്‍കീപ്പര്‍, ബെസ്റ്റ് ഡിഫന്‍ഡറായി എഡംബസിലെ റാഷിയെയും ടോപ് സ്‌കോളറായി എഡംബസിലെ വിശാഖിനെയും തെരഞ്ഞെടുത്തു.




Sharing is Caring