എസ്എസ്എൽസി പരീക്ഷാ ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട നിർണായക പരീക്ഷാ ബോർഡ് യോഗം ഇന്ന് ചേരും. പരീക്ഷാ കമ്മീഷണറായ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് യോഗം.
പരീക്ഷാ സെക്രട്ടറി, എസ് സി ഇ ആർ ടി ഡയറക്ടർ, വിഷയ വിദഗ്ധർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. നേരത്തെ നിശ്ചയിച്ചിരുന്ന പ്രകാരം മെയ് 15-ന് തന്നെ ഫലം പ്രഖ്യാപിക്കാൻ കഴിയുമോ എന്നതാണ് യോഗം പ്രധാനമായും ചർച്ച ചെയ്യുന്നത്.

സംസ്ഥാനത്ത് ഭരണമാറ്റം നടന്നെങ്കിലും പുതിയ സർക്കാരും മന്ത്രിസഭയും അധികാരമേൽക്കാത്തതിനാൽ, ഈ വര്‍ഷത്തെ എസ് എസ് എല്‍ സി ഫലപ്രഖ്യാപനത്തില്‍ അവ്യക്തതവന്നത്. പ്രഖ്യാപനം വൈകിയാല്‍ പ്രവേശനം അടക്കമുള്ള തുടര്‍നടപടികളെ ബാധിക്കും. നിശ്ചയിച്ച തീയതിയിൽ തന്നെ ഫലം വരണമെന്നാവശ്യപ്പെട്ട് വിവിധ വിദ്യാർത്ഥി-അധ്യാപക സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.













