മുഖ്യമന്ത്രി ചർച്ച; തീരുമാനം ഇന്നുണ്ടായേക്കുമെന്ന് സൂചന


online news portal

കേരള മുഖ്യമന്ത്രി ആരാകും എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടായേക്കുമെന്ന് സൂചന. ഇന്നലെ രാഹുല്‍ ഗാന്ധി കേരളത്തിലെ മുതിര്‍ന്ന നേതാക്കളുടെയും കെ പി സി സി ഭാരവാഹികളുടെയും അഭിപ്രായം കേട്ടിരുന്നു. രാഹുല്‍ഗാന്ധി മല്ലികാര്‍ജുന്‍ ഖര്‍ഗെ ചര്‍ച്ചകള്‍ക്ക് ശേഷം സോണിയ ഗാന്ധിയുടെ അഭിപ്രായം കൂടി തേടി ഇന്നുതന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.


അതേ സമയം ഇനിയും തീരുമാനം നീട്ടരുതെന്ന് ഡല്‍ഹിയില്‍ സോണിയാ ഗാന്ധിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും ഇന്നലെയും തീരുമാനമാകാത്തത് പ്രവര്‍ത്തകരേയും നേതാക്കളേയും പൊതുജനങ്ങളേയും നിരാശപ്പെടുത്തുന്നുണ്ട്.

online news portal



Sharing is Caring