നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി കക്ഷിനേതാക്കള്‍ യോഗം ചേര്‍ന്നു


images
നവംബര്‍ 30 ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി സ്പീക്കര്‍ എന്‍. ശക്തന്‍ വിളിച്ചു ചേര്‍ത്ത കക്ഷിനേതാക്കളുടെ യോഗം സമ്മേളന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു .മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്ചുതാനന്ദന്‍, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.സി. ജോസഫ്, കെ.പി. മോഹനന്‍, അനൂപ് ജേക്കബ്, എം.എല്‍.എ. മാരായ കെ.എം. മാണി, സി. ദിവാകരന്‍, മാത്യു ടി. തോമസ്, എ.എ. അസീസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.നിയമനിര്‍മ്മാണത്തിന് പ്രാധാന്യമുള്ള സമ്മേളനത്തിന്റെ വിജയത്തിനായി എല്ലാവരുടെയും സഹകരണം സ്പീക്കര്‍ അഭ്യര്‍ത്ഥിച്ചു.




Sharing is Caring