തന്നെ കൂടുതല്‍ എതിര്‍ക്കുന്നത് കേരളാ നേതാക്കള്‍ ; തുറന്നടിച്ച് ശശി തരൂര്‍

തന്നെ കൂടൂതല്‍ എതിര്‍ക്കുന്നത് കേരളാ നേതാക്കളെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്‍സരിക്കുന്ന ശശി തരൂര്‍. ഒരു പ്രമുഖ മലയാള ദൃശ്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശശി തരൂര്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ചത്. തനിക്കെതിരെ കെ സി വേണുഗോപാല്‍ പ്രവര്‍ത്തിക്കുന്നുവെന്നറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്.

അധ്യക്ഷ സ്ഥാനത്തേക്ക് മല്‍സരിക്കുന്നതില്‍ തന്നെ പിന്തിരിപ്പിക്കണമെന്ന് കേരളാ നേതാക്കള്‍ രാഹൂല്‍ ഗാന്ധിയോടാവശ്യപ്പെട്ടെന്നും തരൂര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.താന്‍ കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ബി ജെ പിക്കെതിരെ അഖിലേന്ത്യാ തലത്തില്‍ പ്രതിപക്ഷ പ്‌ളാറ്റ്‌ഫോം ഉണ്ടാക്കുന്നതിനായിരിക്കും ശ്ര്ദ്ധിക്കുക.

താന്‍ ബി ജെ പിയിലേക്ക പോകുമെന്നത് ചിലരുടെ പ്രചരണമാത്രമാണ്. കോണ്‍ഗ്രസ് വിടണമെങ്കില്‍ എത്രയോ നേരത്തെ ആകാമായിരുന്നുവെന്നും തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ വീകേന്ദ്രീകരണം അനിവാര്യമാണ്. എല്ലാം ഡല്‍ഹിയില്‍ നിന്ന് തിരുമാനിക്കുന്ന രീതി മാറണം. മുഖ്യമന്ത്രിയെ തിരുമാനിക്കേണ്ടത് പാര്‍ട്ടി പ്രസിഡന്റല്ല എം എല്‍ എമാരാണെന്നും തരൂര്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *