കേരള ബഡ്ജറ്റ് 2024; ഫെഡറൽ ബാങ്കിന്റെ കാഴ്ചപ്പാട്

“ഉൽപ്പാദന മേഖലയ്ക്ക് ഊന്നൽ കൊടുത്തുകൊണ്ടും സൺറൈസ് മേഖലകളിൽ സ്വകാര്യസംരംഭങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടും വളർച്ച കൈവരിക്കാനുള്ള ശ്രമമാണ് ബഡ്ജറ്റിൽ കാണാൻ സാധിക്കുന്നത്. മേക്ക് ഇൻ കേരള, സ്വകാര്യ വ്യവസായ- സാമ്പത്തിക പാർക്കുകൾ, കൃഷി, വിനോദസഞ്ചാരം, ഗ്രാമീണ അടിസ്ഥാനസൗകര്യം എന്നീ മേഖലകൾക്കു തുക വകവച്ചിട്ടുണ്ട് എന്നതു ശ്രദ്ധേയമാണ്. കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ, കൊച്ചി വാട്ടർ മെട്രോ തുടങ്ങിയ അടിസ്ഥാന സൗകര്യവികസനത്തിനുള്ള ഊന്നൽ സർക്കാരിന്റെ പ്രതിബദ്ധതയാണ് വ്യക്തമാക്കുന്നത്. ഭൂമിയുടെ ന്യായവില പരിഷ്കരണം, നദികളിലെ മണൽ വാരലിന് അനുമതി നൽകൽ, സ്റ്റാംപ് ഡ്യൂട്ടിയിലെ പരിഷ്കരണം, GST ആംനെസ്റ്റി തുടങ്ങിയ നടപടികളിലൂടെ അധികവിഭവസമാഹരണവും ബഡ്ജറ്റ് ലക്ഷ്യമിടുന്നു.”- പി. വി. ജോയ്, സീനിയർ വൈസ് പ്രസിഡന്റ്, ഫെഡറൽ ബാങ്ക്

Spread the love

Leave a Reply

Your email address will not be published. Required fields are marked *