കേരള ബജറ്റ് 2024; ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ പ്രസ്താവന

‘സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനാണ് ബജറ്റില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. പുതിയ നികുതികള്‍ ചുമത്താതിരുന്നത് സമര്‍ത്ഥമായ നീക്കമാണ്. എംഎസ്എംഇ മേഖലയ്ക്ക് ലഭിച്ച പരിഗണന ഒരു സുപ്രധാന ചുവടുവയ്പ്പാണ്. സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനവും ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ്, റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ് പോലുള്ള പുതുതലമുറ നിക്ഷേപ മാതൃകകളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുമെന്ന പ്രഖ്യാപനവും കേരളത്തെ സംബന്ധിച്ച് വിപ്ലവകരമായ നീക്കങ്ങളാണ്.ലക്ഷക്കണക്കിന് ജനങ്ങളുടെ ഉപജീവനത്തെ നേരിട്ട് ബാധിക്കുന്ന മേഖലകള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്. ഇതുവഴി സാമ്പത്തിക മേഖലെ ഉത്തേജിപ്പിക്കുകയാണ് ലക്ഷ്യം. കിഫ്ബി ഫണ്ടില്‍ നിന്നുള്‍പ്പെടെ 204.25 കോടി രൂപ നീക്കിവച്ചതിനു പുറമെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിനായി ആറ് കോടി രൂപ കൂടി നീക്കിവച്ചത് വന്യജീവി സംരക്ഷണത്തോടും ടൂറിസം വികസനത്തോടുമുള്ള പ്രതിജ്ഞാബദ്ധതയാണ് കാണിക്കുന്നത്. ഈ ബജറ്റിന്റെ ഗുണപരമായ ഫലങ്ങളില്‍ എനിക്ക് ശുഭാപ്തിവിശ്വാസമുണ്ട്.’- കെ. പോള്‍ തോമസ്, എംഡി ആന്റ് സിഇഒ, ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്

Spread the love

Leave a Reply

Your email address will not be published. Required fields are marked *