ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാര്‍ത്തിയുടെ പുതിയ ചിത്രമായ ജപ്പാൻ ഇന്ന് പ്രദര്‍ശനത്തിന് എത്തും .ഒക്‌ടോബര്‍ 28ന് നെഹ്‌റു ഇൻഡോര്‍ സ്‌റ്റേഡിയത്തില്‍ ഗംഭീര ഓഡിയോ ലോഞ്ച് നടത്തിയിരുന്നു.
ജപ്പാൻ കാര്‍ത്തിയുടെ ഇരുപത്തിയഞ്ചാം സംരംഭമായതിനാല്‍ ഓഡിയോ ലോഞ്ച് വലിയ തോതില്‍ ആണ് നടന്നത്. ചടങ്ങില്‍ സുരയും ലോകേഷ് കനകരാജു൦ പങ്കെടുത്തു. ഇപ്പോള്‍ സിനിമയുടെ കേരള തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു.

ജോക്കര്‍ സംവിധായകൻ രാജു മുരുകനുമായി കാര്‍ത്തിയുടെ ആദ്യ സഹകരണം ജപ്പാൻ അടയാളപ്പെടുത്തുന്നു. അനു ഇമ്മാനുവല്‍ നായികയായി അഭിനയിക്കുന്ന ചിത്രത്തില്‍ ജിതൻ രമേഷ്, സുനില്‍, വിജയ് മില്‍ട്ടണ്‍, വാഗൈ ചന്ദ്രശേഖര്‍, ബാവ ചെല്ലദുരൈ എന്നിവരും ഉള്‍പ്പെടുന്നു. ചിത്രത്തിന്റെ സംഗീതം ജി വി പ്രകാശ് കുമാറും ഛായാഗ്രഹണം രവി വര്‍മ്മനും എഡിറ്റിംഗ് ഫിലോമിൻ രാജുമാണ്.













