കണ്ണൂർ സർവകലാശാലയിലെ ചോദ്യ പേപ്പർ ആവർത്തനത്തിൽ ഇടപെടുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കണ്ണൂർ സർവകലാശാലയിലെ ചോദ്യ പേപ്പർ ആവർത്തനത്തിൽ ഇടപെടുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . മുൻ വർഷങ്ങളിലെചോദ്യ പേപ്പർ ആവർത്തിച്ചത് സർവകലാശാലയുടെ കനത്ത വീഴ്ചയാണ്. വീഴ്ചയുടെ ധാർമിക ഉത്തരവാദിത്തം ആരെങ്കിലും ഏറ്റെടുക്കണം. സംസ്ഥാന ഉന്നത വിദ്യാഭ്യാസ മേഖല തകർച്ചയുടെ വക്കിലാണെന്നും ഗവർണർ പറഞ്ഞു .

കണ്ണൂർ സർവ്വകലാശാല ബി.എസ്.സി ബോട്ടണി പരീക്ഷയിലും സൈക്കോളജി മൂന്നാം സെമസ്റ്റർ പരീക്ഷയിലുമാണ് ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു വന്നത്. ബോട്ടണി പരീക്ഷയുടെ ചോദ്യപേപ്പറിൽ മുൻ വർഷങ്ങളിലെ ചോദ്യങ്ങൾ അതേ പടിയാണ് ആവർത്തിച്ചു വന്നത്. കഴിഞ്ഞ രണ്ടുവർഷങ്ങളിലെ ചോദ്യപേപ്പറിലെ 98 ചോദ്യങ്ങളും ആവർത്തിച്ചു വന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *