കാഞ്ചിയാർ കൊലപാതകം :ഒളിവില്‍ പോയ ഭർത്താവ് ബിജേഷ് അറസ്റ്റില്‍


കട്ടപ്പന ∙ കാഞ്ചിയാർ പേഴുംകണ്ടത്ത് അധ്യാപികയായ യുവതിയെ കൊലപ്പെടുത്തി പുതപ്പിൽ പൊതിഞ്ഞുകട്ടിലിനടിയിൽ ഒളിപ്പിച്ചശേഷം കടന്നുകളഞ്ഞ ഭർത്താവിനെ പിടികൂടി. പീരുമേട് പാമ്പനാർ പാമ്പാക്കട ജോൺ-ഫിലോമിന ദമ്പതികളുടെ മകൾ അനുമോളെ (വത്സമ്മ-27) കൊലപ്പെടുത്തിയെന്ന കേസിലാണു ഭർത്താവ് പേഴുംകണ്ടം വട്ടമുകളേൽ ബിജേഷ് ബെന്നി (29) അറസ്റ്റിലായത്.


തമിഴ്‌നാട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന ബിജേഷ് ചെക്പോസ്റ്റ് കടന്നു കുമളിയിൽ എത്തിയപ്പോൾ കുമളിഎസ്എച്ച്ഒ ജോബിൻ ആന്റണിയുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. കുടുംബപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് അനുമോൾ വനിതാ സെല്ലിൽ പരാതി നൽകിയത് ഇയാളെ പ്രകോപിപ്പിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ഇവർക്ക് അഞ്ചു വയസ്സുള്ള ഒരു കുട്ടിയുണ്ട്.


മദ്യപിച്ചെത്തി ഭാര്യയുമായിവഴക്കുണ്ടായതിനിടെയാണു കൊലപാതകം നടത്തിയതെന്ന് ഇയാൾ സമ്മതിച്ചതായി അന്വേഷണത്തിന്റെ ചുമതല വഹിക്കുന്ന കട്ടപ്പന ഡിവൈഎസ്പി വി.എ.നിഷാദ്‌മോൻ പറഞ്ഞു.കാഞ്ചിയാർ പള്ളിക്കവലയിലെ നഴ്സറി സ്കൂൾ അധ്യാപികയായ ഭാര്യ അനുമോളെ 18 മുതൽകാണാതായെന്നു കാട്ടി 19ന് ബിജേഷ് കട്ടപ്പന പൊലീസിൽ പരാതി നൽകിയിരുന്നു. മാതാപിതാക്കളും സഹോദരനും ചേർന്നു നടത്തിയ തിരച്ചിലിൽ 21നു വൈകിട്ട് ആറരയോടെയാണു പേഴുംകണ്ടത്തെ വീട്ടിലെ കിടപ്പുമുറിയിൽ അനുമോളുടെ മൃതദേഹം കണ്ടെത്തിയത്.



Sharing is Caring