
കോഴിക്കോട് : കക്കയം ഡാം തുറന്നേക്കും
കക്കയം ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജലസംഭരണിയിലെ ജലനിരപ്പ് വലിയ തോതില്‍ ഉയരുന്നതിനാല്‍ ഇന്ന് (ജൂലൈ 29) തന്നെ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കാനും അധികജലം പുറത്തേക്ക് ഒഴുക്കിവിടാനും സാധ്യതയുണ്ടെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ആയതിനാല്‍ കുറ്റ്യാടിപ്പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം
