കോഴിക്കോട്: മിഠായിതെരുവിലെ സർവോദയ സംഘത്തിന്റെ ഖാദി ഓണം മേള ഖാദി(ഗാമോ ദ്യോഗ് എമ്പോറയി യ ത്തിൽ തുടങ്ങി. മേളയുടെ ഉദ്ഘാടന ദിവസം തന്നെ വൻ തിരക്കാണ് അനുഭവപെടുന്നത്.ഖാദി തുണിത്തരങ്ങളുടെയും(ഗാ മവ്യവസായ ഉത്പന്നങ്ങളുടെയും വിവിധങ്ങളായ പവലിയനുകളും ഇവിടെ ഉണ്ട്.കർണ്ണാടക, ഒഡീഷ, ബംഗാൾ എന്നിവടങ്ങളിലെ ജ്യൂട്ട് സിൽക് സാരികളാണ് മേളയിലെ താരം.(പക തി ദത്ത സൗന്ദര വർധക വസ്തുകളായ കുങ്കുമപ്പൂവ്, ഒലീവ് ഓയിൽ, ഫെയ്സ് വാഷ്, ബദാം, തുടങ്ങി വിവിധങ്ങളായ ഉത്പന്നങ്ങൾ ഇവിടെ ലഭ്യമാണ്. വിവിധങ്ങളായ ഷർട്ട് പീസുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഫർണ്ണിച്ചറുകളുടെ വിപുലമായ ശേഖരം തന്നെ ഈ മേളയിൽ കാണാം.നിലമ്പൂർ തേക്ക്, ചൂരൽ, മഹാഗണി എന്നിവയിൽ തീർത്ത വിത്യസ്ഥങ്ങളായ ഫർണ്ണിച്ചറുകൾ.നിരവധി കരകൗശല വസ്തുക്കൾ, പലതരത്തിലുള്ള(പതിമകൾ, എന്നിവ ഇവിടെ വില്പ്പനയ്ക്കായി ഒരുക്കിയിട്ടുണ്ട്. കോട്ടൺ, സിൽക്ക്, സ്പൺ സിൽക്ക് ഇനങ്ങൾക്ക് മുപ്പത്ത് ശതമാനം വരെ ഗവ. റിബേറ്റും, ഫർണിച്ചർ, കരകൗശല വസ്തുക്കൾ എന്നിവയ്ക്ക് പത്ത് ശതമാനം കിഴിവും മേളയിൽ ലഭിക്കും.ആഗസ്റ്റ് 27 വരെയാണ് മേള ഒരുക്കിയിരിക്കുന്നത്.













