ബ്രഹ്‌മപുരം വിഷയത്തില്‍ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെ. സുരേന്ദ്രന്‍


ബ്രഹ്‌മപുരം വിഷയത്തില്‍ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി സംസ്ഥാനം അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.കൊച്ചിയിലെ മനുഷ്യര്‍ ഗിനി പന്നികളല്ലെന്നും ബ്രഹ്‌മപുരത്തെ കള്ള കളികള്‍ പുറത്തു വരണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ‘പ്രാണവായു നമ്മുടെ ജന്മാവകാശം’ എന്ന മുദ്രാവാക്യം ഉയര്‍ത്തി ബ്രഹ്‌മപുരം മുതല്‍ കോര്‍പ്പറേഷന്‍ ഓഫീസ് വരെ ബിജെപി സംഘടിപ്പിച്ച ബഹുജന മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കൊച്ചിയിലെ ജനങ്ങള്‍ പകര്‍ച്ചവ്യാധി ഭീതിയിലാണ്.ബ്രഹ്‌മപുരത്ത് മാത്രമല്ല കേരളമാകെ അഴിമതി കരാറുകളാണ്.


ഞെളിയന്‍ പറമ്പ് മറ്റൊരു ബ്രഹ്‌മപുരമാകുമെന്ന ഭീതിയിലാണ്. അഴിമതിക്കറ വൈക്കം വിശ്വനില്‍ ഒതുങ്ങുന്നില്ല. പ്രതിപക്ഷ നേതാവിനും, അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും ഈ പാപക്കറയില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാനാവില്ല.ബ്രഹ്‌മപുരം വിഷയത്തില്‍ ഡോക്ടര്‍മാരുടെ വിദഗ്ദരെ അയക്കാമെന്നു കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കിയില്ല. സംസ്ഥാനം കേന്ദ്രത്തോട് സഹകരിക്കുന്നില്ല. ബ്രഹ്‌മപുരത്തെ കള്ള കളികള്‍ പുറത്തു വരണമെന്നും അദ്ദേഹം പറഞ്ഞു.




Sharing is Caring