തരൂരിനെ വിലക്കിയതിത് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് കെ മുരളീധരൻ

കോൺഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും കെ മുരളീധരൻ എംപി. ശശി തരൂരിനെ വിലക്കിയതിത് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിലക്കിൽ ഷാഫി നിരപരാധി . ഔദ്യോഗിമായി അറിയിച്ചിട്ടാണ് പരിപാടി സംഘടിപ്പിച്ചത് .തടയിട്ടതിന്റെ ഉദ്ദേശം മറ്റ് ചിലതാണ്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മാധ്യമങ്ങൾ തരൂരിനെ അവതരിപ്പിച്ചു. ഇത്തരം മോഹങ്ങൾ ഉള്ളിലുള്ളവരാണ് ഇതിന് പിന്നിൽ എന്ന് കരുതുന്നതിൽ തെറ്റില്ല. സി.കെ. ശ്രീധരൻ മാന നഷ്ട കേസ് കൊടുത്താൽ പാർട്ടി നേരിടുമെന്ന് കെ മുരളീധരൻ പ്രതികരിച്ചു.

പാർട്ടി കാര്യമായതിനാൽ പുറത്ത് പറയില്ല. ഷാഫിക്ക് ഇതുമായി ബന്ധമില്ല. നേതാക്കൾക്ക് അറിയാം. അതിനാൽ അന്വേഷണം വേണമെന്ന അഭിപ്രായമില്ല. തരൂരിനെ വിലക്കേണ്ടതില്ല. വിലക്കിയതിനാൽ വലിയ വാർത്ത പ്രാധാന്യം കിട്ടി. ഡി സി സി പ്രസിഡന്റ് എന്നെ ധരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

തരൂരിന്റെ സന്ദർശനം പാർട്ടിയെ ശക്തിപ്പെടുത്തും. പരിപാടി തടസപ്പെടുത്താൻ ശ്രമിച്ചവർ ആരെന്ന് എനിക്ക് അറിയാം, എം.കെ രാഘവനും ഒരു പരിധി വരെ അറിയാം. കെപിസിസി പ്രസിഡന്റിന്റെ നിലപാട് അന്തിമം.വിലക്ക് ഇല്ലെന്ന് അദ്ദേഹം പറഞ്ഞുവെന്നും കെ മുരളീധരൻ വ്യക്തമാക്കി .

Spread the love

Leave a Reply

Your email address will not be published. Required fields are marked *