രാമക്ഷേത്ര ഉദ്ഘാടനത്തിൽ കോൺഗ്രസ് പങ്കെടുക്കരുത് എന്നാണ് കേരളാ ഘടകത്തിന്റെ നിലപാടെന്ന് കെ മുരളീധരൻ


അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിൻ കോൺഗ്രസ് ക്ഷണം സ്വീകരിച്ചതിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവും എംപിയുമായ കെ മുരളീധരൻ. ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കരുത് എന്നാണ് കേരളാ ഘടകത്തിന്റെ നിലപാടെന്ന് മുരളീധരൻ വ്യക്തമാക്കി. ക്ഷണം സ്വീകരിച്ചെങ്കിലും ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കുമോയെന്നതിൽ ഇതുവരെ നിലപാട് എടുത്തില്ല.ഇന്ത്യ മുന്നണിയിലെ കക്ഷികളുമായി ആലോചിച്ച് കോൺഗ്രസ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. ഒരിക്കലും കോൺഗ്രസ് പങ്കെടുക്കരുതെന്ന കേരളത്തിന്റെ അഭിപ്രായം കെ.സി. വേണുഗോപാലിനെ അറിയിച്ചിട്ടുണ്ട്.


ഇന്ത്യ മുന്നണിയി ഘടകകക്ഷികളുമായി ആലോചിച്ച് കോൺഗ്രസ് കേന്ദ്ര ഘടകം തീരുമാനിക്കും. വിശ്വാസികളും അവിശ്വാസികളും ഉൾപ്പെടുന്ന പാർട്ടിയാണ് കോൺഗ്രസ്. അതിനാൽ സിപിഎം എടുക്കും പോലെ കോൺഗ്രസിന് നിലപാട് എടുക്കാൻ കഴിയില്ലെന്നും മുരളീധരൻ പറഞ്ഞു.സിപിഎം ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്നവരല്ല. കോൺഗ്രസ് അങ്ങനെയല്ല. എല്ലാ വിഭാഗക്കാരും കോൺഗ്രസിലുണ്ട്. അതിനാൽ ക്ഷേത്ര ഉദ്ഘാടനത്തിൽ പങ്കെടുക്കുന്ന കാര്യത്തിൽ ആലോചിച്ച് തീരുമാനിക്കും. ഇക്കാര്യത്തിൽ ബി ജെ പി ഒരുക്കുന്ന ചതിക്കുഴിയിൽ കോൺഗ്രസ് വീഴരുതെന്നും’ മുരളീധരൻ മുന്നറിയിപ്പ് നൽകി.


അതേ സമയം പ്രധാനമന്ത്രി ഉദ്ഘാടകനാകുന്നതിനെ മുരളീധരൻ വിമർശിച്ചു. ‘ക്ഷേത്രം ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രിയല്ല. അദ്ദേഹം ഭരണ കർത്താവാണ്.മതാചാരം പ്രകാരം ഭരണകർത്താവല്ല ഒരു ക്ഷേത്രം ഉദ്ഘാടനം ചെയ്യേണ്ടത്. തന്ത്രിമാരാണ്. പരിധിയില്ലാത്ത വർഗീയതയാണ് ബിജെപി പ്രചരിപ്പിക്കുന്നത്. അടിയന്തരാവസ്ഥ കാലത്ത് പോലും ഇത്രയധികം എം.പി. മാരെ സസ്പെന്റ് ചെയ്തിട്ടില്ല. ഭരണപക്ഷത്തിന്റെ ഏകപക്ഷീയ നടപടിയാണിതെല്ലാമെന്ന് മുരളീധരൻ പറഞ്ഞു.



Sharing is Caring