ഓടുന്ന ദൂരത്തിന് മാത്രം പണമടച്ചാല്‍ മതി, പുതിയ പോളിസിയുമായി ന്യൂ ഇന്ത്യ അഷുറന്‍സ്

കൊച്ചി: വാഹനം ഓടുന്ന നിശ്ചിത ദൂരത്തിനനുസരിച്ച് മാത്രം ഇന്‍ഷുറന്‍സ് പ്രീമിയം കണക്കാക്കുന്ന ‘പേ ആസ് യു ഡ്രൈവ്’ (പേയ്ഡ്) പോളിസിയുമായി ന്യൂ ഇന്ത്യ അഷുറന്‍സ്. ഈ പോളിസി പ്രകാരം നിശ്ചിത കിലോമീറ്റര്‍ പരിധിക്കപ്പുറം വാഹനം ഓടിയില്ലെങ്കില്‍, ബാക്കിയുള്ള കിലോമീറ്ററുകളുടെ ഇളവ് ലഭിക്കും. ഇന്‍ഷുറന്‍സ് പുതുക്കുന്ന വേളയില്‍ ഉപഭോക്താവിന് ആനുപാതികമായി പണം ലാഭിക്കുകയും ചെയ്യാം. ബേസിക് ഓണ്‍ ഡാമേജ് പ്രീമിയത്തിലാണ് ഈ ഇളവ് ലഭിക്കുക.

നിശ്ചിത കിലോമീറ്റര്‍ പരിധിക്കപ്പുറം വാഹനം ഓടിയിട്ടുണ്ടെങ്കില്‍, പോളിസിയുടെ ശേഷിക്കുന്ന കാലയളവിലും ഇന്‍ഷുറന്‍സ് പരിരക്ഷ തുടര്‍ന്ന് ലഭിക്കും. പുതുക്കുന്ന സമയത്ത് എത്ര കുറഞ്ഞ നിരക്കിലാണെങ്കിലും ഇളവ് ലഭിക്കുകയും ചെയ്യും. എഞ്ചിന്‍ പ്രൊട്ടക്ഷന്‍, റോഡ് സൈഡ് അസിസ്റ്റന്‍സ്, നില്‍ ഡിപ്രീസിയേഷന്‍, റിട്ടേണ്‍ ടു ഇന്‍വോയ്‌സ് തുടങ്ങി അധിക ഫീച്ചറുകളും ഉപഭോക്താവിന് ഇഷ്ടാനുസരണം ഈ പോളിസില്‍ കൂട്ടിച്ചേര്‍ക്കാവുന്നതാണ്. ഇവയ്ക്ക് അധിക പ്രീമിയം നല്‍കേണ്ടി വരും.

“ഉപഭോക്താക്കളുടെ ഏറെ നാളായുള്ള ആവശ്യമാണ് ലളിതവും വഴങ്ങുന്നതുമായ ഒരു ഇന്‍ഷുറന്‍സ് പോളിസി എന്നത്. ഉപയോഗത്തിനനുസരിച്ച് പണം നല്‍കാവുന്ന പുതിയ പേയ്ഡ് പോളിസിയിലൂടെ ന്യൂ ഇന്ത്യ അഷുറന്‍സ് ഇത് സാധ്യമാക്കിയിരിക്കുന്നു. വിപണിയില്‍ വളരെ അപൂർവമായേ സൗകര്യപ്രദമായ ഇത്തരം പോളിസികള്‍ ഉള്ളൂ. കുറഞ്ഞ ചെലവില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന ഈ പോളിസി കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുമെന്ന വിശ്വാസമുണ്ട്,” ന്യൂ ഇന്ത്യ അഷുറന്‍സ് ചെയര്‍മാന്‍ കം മാനേജിങ് ഡയറക്ടറായ നീര്‍ജ കപൂര്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *