ഫെഡറല്‍ ബാങ്കിന് ബാങ്കിങ് എക്സലന്‍സ് പുരസ്‌കാരം

കൊച്ചി: സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ്സ് ഓഫ് കേരള (എസ്എഫ്ബിസികെ) ഏര്‍പ്പെടുത്തിയ 14ാമത് ബാങ്കിങ് എക്സലന്‍സ് പുരസ്‌കാരം ഫെഡറല്‍ ബാങ്കിന്. മികവുറ്റ പ്രവര്‍ത്തനം കാഴ്ചവച്ച വലിയ സ്വകാര്യ ബാങ്കുകളുടെ വിഭാഗത്തിലാണ് പുരസ്‌കാരം. തൃശൂര്‍ ജില്ലയിലെ പുഴയ്ക്കല്‍ ഫെഡറല്‍ ബാങ്ക് ശാഖ മികച്ച ശാഖക്കുള്ള പുരസ്കാരം സ്വന്തമാക്കി. കൊച്ചിയിലെ ഹോട്ടല്‍ ലെ മെറിഡിയനില്‍ നടന്ന ചടങ്ങില്‍ മുന്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദില്‍ നിന്ന് ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യര്‍ പുരസ്കാരം സ്വീകരിച്ചു. എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബ്രാഞ്ച് ബാങ്കിങ് ഹെഡുമായ നന്ദകുമാര്‍ വി ഉൾപ്പെടെ ബാങ്കിലെ മറ്റുദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.

വിലയേറിയ ഈ പുരസ്‌കാരം ലഭിച്ചതിൽ അഭിമാനമുണ്ടെന്നും ഇത് രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ ബാങ്ക് ജീവനക്കാരുടെ കഠിനപരിശ്രമങ്ങള്‍ക്കും പ്രതിബദ്ധതയ്ക്കുമുള്ള അംഗീകാരമാണെന്നും ശാലിനി വാര്യര്‍ പറഞ്ഞു. ‘ഇന്ത്യയില്‍ ഏറ്റവും ബഹുമാനിക്കപ്പെടുന്ന ബാങ്കായി മാറാനുള്ള പ്രയാണത്തിലാണ് ഞങ്ങള്‍. ഈ വഴിയില്‍ ഞങ്ങള്‍ കൈവരിച്ച പുരോഗതിയുടെ തെളിവാണ് ഈ നേട്ടം. ഫെഡറല്‍ ബാങ്കിനെ ഈ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്ത സംഘാടകരോട് നന്ദി അറിയിക്കുന്നു,’ അവര്‍ കൂട്ടിച്ചേര്‍ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *