ഐ ടി മേഖലയില്‍ തൊഴിലവസരങ്ങള്‍

തിരുവനന്തപുരം: കേരളത്തിലെ പ്രധാനപ്പെട്ട ഐ ടി കമ്പനിയിലേക്കുള്ള അസാപ് കേരളയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന വിവിധ തൊഴില്‍ അഭിമുഖങ്ങള്‍ക്ക് 2022-2023 വര്‍ഷം പാസായ ബിരുദധാരികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലായാണ് അവസരങ്ങള്‍. 10, +2, ബിരുദം, ബിരുദാനന്തര ബിരുദം, എന്നിവയില്‍ 60 ശതമാനത്തില്‍ കുറയാതെ മാര്‍ക്കുള്ള ബി ടെക് (കമ്പ്യൂട്ടര്‍ സയന്‍സ് , ഐ.ടി), എം സി എ പാസായവര്‍ക്ക് അപേക്ഷിക്കാം. നൂറോളം ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 4. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495999617, 949599701, www.asapkerala.gov.in

Spread the love

Leave a Reply

Your email address will not be published. Required fields are marked *