അസാപ് പാമ്പാടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ തൊഴില്‍ മേള


കോട്ടയം: അസാപ് കേരളയുടെ പാമ്പാടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വച്ച് ഫെബ്രുവരി 3, 4 തീയതികളില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. സ്റ്റോര്‍ മാനേജര്‍, സെയില്‍സ് ഓഫീസര്‍, നഴ്‌സിംഗ് അസിസ്റ്റന്റ്, സ്റ്റാഫ് നേഴ്‌സ് എന്നീ അവസരങ്ങളിലേക്ക് അസാപ് കോഴ്സുകള്‍ പഠിച്ചിറങ്ങിയതും അല്ലാത്തതുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.


പ്രതിമാസം പതിനായിരം മുതല്‍ മുപ്പത്തിനായിരം രൂപയിലധികം വരെ ശമ്പളം ലഭിക്കുന്ന ജോലികളില്‍, തുടക്കകാര്‍ക്കും പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്കുമുള്ള അപേക്ഷിക്കാം. റെജിസിട്രേഷന്‍ ഫീസ് ഇല്ല. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ താഴെ കാണുന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.


രജിസ്‌ട്രേഷന് വേണ്ടി : https://link.asapcsp.in/ktmjobfair



Sharing is Caring