ജെഎൻയുവിൽ ഉണ്ടായ സംഘർഷത്തിൽ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട് തേടി

ഡൽഹി: മാംസാഹാരം വിളമ്പുന്നതുമായി ബന്ധപ്പെട്ട് ജെഎൻയുവിൽ ഉണ്ടായ സംഘർഷത്തിൽ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട് തേടി. വിദ്യാർത്ഥികളെ ആക്രമിച്ച എബിവിപിക്കാർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ജെഎൻയു വിദ്യാർത്ഥി യൂണിയന്റെ പരാതിയിൽ കണ്ടാലറിയാവുന്ന 20 ഓളം എ ബി വി പിക്കാർക്കെതിരായാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസെടുത്തതുകൊണ്ട് കാര്യമില്ലെന്നും ആക്രമണം നടത്തിയ മുഴുവൻ പ്രതികളേയും ഉടൻ അറസ്റ്റ് ചെയ്യണമെന്നുമാണ് വിദ്യാർത്ഥികളുടെ ആവശ്യം.

രാമനവമി ദിനത്തിലെ പൂജയുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് സർവകലാശാലയുടെ വിശദീകരണം. പൂജയെ ഒരു വിഭാഗം വിദ്യാർത്ഥികൾ എതിർത്തത് സംഘർഷത്തിലേക്ക് നയിച്ചുവെന്ന് ജെഎൻയു അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു. എന്നാൽ ജെഎൻയു അഡ്മിനിസ്‌ട്രേഷന്റെ വിശദീകരണത്തിന് പിന്നാലെ ഇതിനെ തള്ളി വിദ്യാർത്ഥി യൂണിയൻ രംഗത്തെത്തി. യഥാർത്ഥ സംഭവം അധികൃതർ മറച്ചുവയക്കുന്നുവെന്നാണ് വിദ്യാർത്ഥി യൂണിയൻ നേതാക്കളുടെ ആരോപണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *