ജിയോ 5G സേവനം മലപ്പുറം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ അടുത്തമാസം മുതല്‍


ജിയോ 5G സേവനം കേരളത്തിലെ കൂടുതല്‍ ജില്ലകളില്‍ അടുത്ത മാസം മുതല്‍ ലഭ്യമാകും. മൊബൈല്‍ ഡാറ്റയില്‍ വിപ്ലവം സൃഷ്ടിച്ച സേവനമാണിത്.കൊച്ചിയില്‍ വച്ച്‌ കഴിഞ്ഞ ആഴ്ചയായിരുന്നു ജിയോ ട്രൂ 5G യുടെ കേരളത്തിലെ ഉദ്ഘാടനം നടന്നത്.


സംസ്ഥാനത്തിന്റെ വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ഉള്‍പ്പെടെ വിവിധ രംഗങ്ങളില്‍ വലിയ പരിവര്‍ത്തനത്തിന് അരങ്ങൊരുങ്ങുമെന്നാണ് മുഖ്യമന്ത്രി ഉദ്ഘാടനത്തില്‍ വ്യക്തമാക്കിയത്.ഒരാഴ്ചയ്ക്കുള്ളില്‍ നെടുമ്ബാശ്ശേരി മുതല്‍ അരൂര്‍ വരെയും, പറവൂര്‍, പുത്തന്‍ കുരിശ് പ്രദേശങ്ങളിലും കൊച്ചിയിലെ 5G സേവനങ്ങള്‍ ലഭിക്കും. മാത്രമല്ല, ഈ മാസം അവസാനത്തോടുകൂടി തിരുവനന്തപുരത്തും അടുത്ത മാസത്തോടെ കോഴിക്കോട്, തൃശൂര്‍, മലപ്പുറം,ആലപ്പുഴ തുടങ്ങിയ ജില്ലകളിലും സേവനം ലഭ്യമാകും.




Sharing is Caring