ജയസൂര്യയും ചക്കോച്ചനും ഒന്നിക്കുന്ന ‘എന്താടാ സജി’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍


ജയസൂര്യയും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. ഇരുവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘എന്താടാ സജി’ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി.


ഇരുവര്‍ക്കുമൊപ്പം ചിത്രത്തിലെ നായിക നിവേദ തോമസിനെയും പോസ്റ്ററില്‍ കാണാം. നവാഗതനായ ഗോഡ്‍ഫി സേവ്യര്‍ ബാബുവാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും. ജയസൂര്യയാണ് ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.


ജയസൂര്യയെയും നിവേദ തോമസും പള്ളിയ്‌ക്ക് അകത്തെ ബെഞ്ചിലിരിക്കുമ്ബോള്‍, കുരിശും പിടിച്ച്‌ ക്രിസ്ത്യന്‍ പുരോഹിതന്റെ വേഷത്തിലാണ് കുഞ്ചാക്കോ ബോബന്‍ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം ജിത്തു ദാമോദര്‍ നിര്‍വ്വഹിക്കുന്നു.

ലൈന്‍ പ്രൊഡ്യൂസര്‍- സന്തോഷ് കൃഷ്ണന്‍, എഡിറ്റിംഗ്- രതീഷ് രാജ്, സംഗീതം- വില്യം ഫ്രാന്‍സിസ്, കലാസംവിധാനം- ഷിജി പട്ടണം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- നവീന്‍ പി തോമസ്, മേക്കപ്പ്- റോണക്സ് സേവ്യര്‍, ചീഫ് അസോസിയേറ്റ്- ഡയറക്ടര്‍ മനീഷ് ഭാര്‍ഗവന്‍, വസ്ത്രാലങ്കാരം- സമീറ സനീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഗിരീഷ് കൊടുങ്ങല്ലൂര്‍, സംഘട്ടനം- ബില്ല ജഗന്‍, നൃത്ത സംവിധാനം -ബിജു ധ്വനി തരംഗ്, പ്രൊഡക്ഷന്‍ ഇന്‍ചാര്‍ജ്- അഖില്‍ യശോധരന്‍, സ്റ്റില്‍സ് -പ്രേംലാല്‍, ഡിസൈന്‍- ആനന്ദ് രാജേന്ദ്രന്‍.



Sharing is Caring