ആടു പുലിയാട്ടം: ജയറാമിനൊപ്പം ഓംപുരിയും രമ്യാകൃഷ്ണനും


imageഒരിക്കല്‍ കേരളത്തില്‍ എല്ലാ തരികിട സാധനങ്ങളുടെയും വില്പനക്കാരനായ സത്യജിത്, ഇന്ന് ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ഒരു ബിസിനസ്സുകാരനാണ്. മറ്റുള്ളവരുടെ കണ്ണീരും വെല്ലുവിളികളും നിറഞ്ഞ സത്യജിത്തിന്റെ ജീവിതയാത്രയാണ് ‘ആടുപുലിയാട്ടം’. ജയറാം, ജുവല്‍ മേരി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ആടു പുലിയാട്ടം എന്ന ചിത്രത്തില്‍ ഓംപുരിയും രമ്യാകൃഷ്ണനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അറുനൂറ് വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്നതെന്ന് വിശ്വസിക്കപ്പെടുന്ന ഒരു മിത്തിനെ പശ്ചാത്തലമാക്കി ഒരുക്കുന്ന ഈ ഹൊറര്‍ ചിത്രത്തില്‍ രമ്യാകൃഷ്ണന്‍, മാതംഗി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ ഓംപുരി ശ്രദ്ധേയവും വ്യത്യസ്തവുമായ കഥാപാത്രമായി പ്രത്യക്ഷപ്പെടുന്നു.സുധീര്‍ കരമന, എസ്.പി. ശ്രീകുമാര്‍, പാഷാണം ഷാജി, രമേശ് പിഷാരടി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.ക്യാമറ- അരവിന്ദ് കൃഷ്ണ, മേക്കപ്പ്- പട്ടണം റഷീദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബാദുഷ. നവംബര്‍ ഇരുപതിന് ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ ലൊക്കേഷന്‍ ആലപ്പുഴ, പഴനി എന്നിവിടങ്ങളിലാണ്.ഗ്രാന്റേ ഫിലിം കോര്‍പ്പറേഷന്റെ ബാനറില്‍ ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ദിനേശ് പള്ളത്ത് എഴുതുന്നു.




Sharing is Caring