ജാവ യെസ്ഡി രണ്ടാം ഘട്ട മെഗാ സര്‍വീസ് ക്യാമ്പ് പ്രഖ്യാപിച്ചു

കൊച്ചി: വിജയകരമായ ആദ്യഘട്ട ക്യാമ്പിന് ശേഷം ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സിന്‍റെ മെഗാ സര്‍വീസ് ക്യാമ്പുകളുടെ രണ്ടാം ഘട്ടം പ്രഖ്യാപിച്ചു. 2024 ഏപ്രില്‍ 19ന് ആരംഭിക്കുന്ന ക്യാമ്പ് ജൂണ്‍ അവസാനം വരെ തുടരും. മാര്‍ച്ചില്‍ അവസാനിച്ച ആദ്യഘട്ട സര്‍വീസ് ക്യാമ്പില്‍ ഇന്ത്യയിലെ 36 ഡീലര്‍ഷിപ്പുകളിലായി 6250ലധികം ജാവ മോട്ടോര്‍സൈക്കിളുകള്‍ സര്‍വീസ് ചെയ്തിരുന്നു. കേരളത്തിലെ കൊല്ലം ഉള്‍പ്പെടെ 32 രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലാണ് രണ്ടാം ഘട്ട മെഗാ സര്‍വീസ് ക്യാമ്പ് സംഘടിപ്പിക്കുക.

ഒന്നാംഘട്ടത്തിന് സമാനമായി 2019-2020 കാലയളവിലെ ജാവ മോട്ടോര്‍സൈക്കിളുകളുടെ ഉടമകള്‍ക്കാണ് രണ്ടാംഘട്ടത്തില്‍ സര്‍വീസ് ലഭ്യമാവുക. സമഗ്രമായ വാഹന പരിശോധനക്ക് പുറമേ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുത്ത പാര്‍ട്സുകള്‍ സൗജന്യമായി മാറ്റിസ്ഥാപിക്കാനുള്ള അവസരവും ക്യാമ്പിലൂടെ ലഭിക്കും. മോട്ടൂള്‍, അമരോണ്‍, സിയറ്റ് ടയേഴ്സ് എന്നിവയുമായി സഹകരിച്ച് ഉപഭോക്താക്കള്‍ക്ക് മികച്ച സേവന നിലവാരം നല്‍കാനും ജാവ ലക്ഷ്യമിടുന്നു. വാഹന പരിശോധനക്ക് അനുസൃതമായി സൗജന്യ എക്സ്റ്റന്‍ഡ് വാറന്‍റിയും നല്‍കും.

ഇന്ത്യയിലെ ഒരു ഓട്ടോമോട്ടീവ് ബ്രാന്‍ഡിന്‍റെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിതെന്നും ഉപഭോക്തൃ സംതൃപ്തിക്കും ഉടമസ്ഥാവകാശ അനുഭവം ഉയര്‍ത്താനും ലക്ഷ്യമിട്ടാണ് ഈ മെഗാ സര്‍വീസ് ക്യാമ്പ്. ജൂണ്‍ അവസാനത്തോടെ 10,000 മോട്ടോര്‍സൈക്കിളുകള്‍ക്ക് സര്‍വീസ് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് സിഇഒ ആശിഷ് സിങ് ജോഷി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *