ആളുമാറി 82കാരിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയതായി റിപ്പോര്‍ട്ട്. പാലക്കാട് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശത്തില്‍ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് വീഴ്ച പറ്റിയതായി തെളിഞ്ഞത്. അന്വേഷണ റിപ്പോര്‍ട്ട് എസ് പിക്ക് കൈമാറി. പിഴവ് വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി വ്യക്തമാക്കി.
ആളുമാറി അറസ്റ്റിലായ ഭാരതിയമ്മ പൊലീസ് നടപടിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.വെണ്ണക്കര സ്വദേശിയായ രാജ?ഗോപാലിന്റെ വീട്ടില്‍ ജോലിക്കെത്തിയ സ്ത്രീക്കെതിരെ 1998ല്‍ എടുത്ത കേസിലാണ് ഭാരതിയമ്മ നാല് വ!ര്‍ഷം കോടതി കയറിയിറങ്ങിയത്. ഇനി ജോലിക്ക് വരേണ്ടതില്ലെന്ന് പറഞ്ഞതില്‍ പ്രതിഷേധിച്ച് വീട്ടുജോലിക്കാരി വീട്ടിലെ ചെടിച്ചട്ടിയും ജനല്‍ചില്ലും തകര്‍ത്തു, അസഭ്യം വിളിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വീട്ടുടമയായ രാജ?ഗോപാല്‍ പാലക്കാട് സൗത്ത് പൊലീസില്‍ പരാതി നല്‍കി.














