പോളിയോ വാക്സിനേഷനുവേണ്ടി ഗാസയിലെ മൂന്നു മേഖലകളില്‍ ഇസ്രയേല്‍ സൈന്യം മൂന്നു ദിവസം വെടിനിർത്തലിന് സമ്മതിച്ചു.ഞായറാഴ്ച മുതല്‍ ഗാസയിലെ 6,40,000 കുട്ടികള്‍ക്കാണ് വാക്സീൻ നല്‍കാനാണു ലോകാരോഗ്യ സംഘടന പദ്ധതിയിട്ടത് . അതിനാല്‍ അടിയന്തരമായി വെടിനിർത്തല്‍ വേണമെന്ന് ഐക്യരാഷ്ട്ര സംഘടന ആവശ്യപ്പെട്ടിരുന്നു.
അതേസമയം മൂന്നു ദിവസം വീതം രാവിലെ 6 മുതല്‍ ഉച്ചകഴിഞ്ഞ് 3 മണിവരെ ആദ്യം മധ്യ ഗാസ, തുടർന്നു തെക്കൻ ഗാസയിലും വടക്കൻ ഗാസയിലുമാണ് വെടിനിർത്തല്‍ തീരുമാനിച്ചത് . ഗാസയിലെ ഒരു വയസ്സുള്ള കുഞ്ഞിനു പോളിയോ ബാധിച്ചതായി സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അടിയന്തര വാക്സിനേഷൻ ഏർപ്പെടുത്തണം എന്ന് ഡബ്ല്യുഎച്ച്‌ഒ അറിയിച്ചിരുന്നു .അതേസമയം, ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ 70 പലസ്തീൻകാർ കൊല്ലപ്പെട്ടു.

അധിനിവേശവെസ്റ്റ് ബാങ്കിലെ തുല്‍കരിം, ജെനിൻ നഗരങ്ങളില്‍ 18 പലസ്തീൻകാരും കൊല്ലപ്പെട്ടു.അതില്‍ നൂർ ഷംസ് അഭയാർഥി ക്യാംപിലെ ആക്രമണത്തില്‍ പലസ്തീൻ സായുധപ്രസ്ഥാനമായ ഇസ്‍ലാമിക് ജിഹാദിന്റെ കമാൻഡർ മുഹമ്മദ് ജബീർ കൊല്ലപ്പെട്ടു.ഇതുവരെ നടന്ന ഇസ്രയേല്‍ ആക്രമണങ്ങളില്‍ 40,602 പലസ്തീൻകാറാണ് കൊല്ലപ്പെട്ടിട്ടുണ്ട് .













