ഇസാഫ് ബാങ്കിന് വിദേശ നാണ്യ ഇടപാടുകള്ക്കുള്ള പൂർണ അനുമതി റിസര്‍വ് ബാങ്കില്‍ നിന്നും ലഭിച്ചു

കൊച്ചി: ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് വിദേശ നാണ്യ ഇടപാടുകള്‍ നടത്താനുള്ള പൂർണ അനുമതി ലഭിച്ചു. വിദേശ കറൻസിയിലുള്ള അക്കൗണ്ടുകൾ തുടങ്ങുന്നതിനുള്ള ഓതറൈസ്ഡ് ഡീലര്‍ കാറ്റഗറി- I ലൈസന്‍സാണ് റിസര്‍വ് ബാങ്കില്‍ നിന്നും ലഭിച്ചത്. ഇതുപ്രകാരം വിദേശ റെമിറ്റന്‍സ് ഉള്‍പ്പെടെയുള്ള സേവനങ്ങളും ബാങ്കിന് നല്‍കാന്‍ കഴിയും. ഈ ലൈസന്‍സ് ലഭിച്ചതോടെ ഇന്ത്യയിലെ എല്ലാ വിദേശ നാണ്യ ബാങ്കിങ് സേവനങ്ങളും ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിലും ലഭ്യമാകുന്നതിനൊപ്പം വിദേശ രാജ്യങ്ങളിൽ പ്രതിനിധി ഓഫീസുകൾ തുടങ്ങുവാനുള്ള അനുവാദവും ഉണ്ടാകും. പ്രവര്‍ത്തനം തുടങ്ങി ആറു വര്‍ഷം പൂര്‍ത്തിയാക്കിയ വേളയിലാണ് ബാങ്ക് ഈ സുപ്രധാന ലൈസന്‍സ് കരസ്ഥമാക്കി

Spread the love

Leave a Reply

Your email address will not be published. Required fields are marked *