കത്ത് വ്യാജമാണോ അല്ലയോ എന്ന് അന്വേഷണത്തില്‍ ബോധ്യപ്പെടും: എം.വി ഗോവിന്ദന്‍


പിന്‍വാതില്‍ നിയമനം പാര്‍ട്ടി നിലപാടല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വ്യാജമാണോ അല്ലയോ എന്ന് അന്വേഷണത്തില്‍ ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.


ക്രൈംബ്രാഞ്ച് അന്വേഷിക്കട്ടെ. പിന്‍വാതില്‍ നിയമനം സിപിഐഎം നിലപാടല്ല. എംപ്ലോയ്മെന്റ് എക്‌സേഞ്ച് മുഖേനയും പിഎസ്സ്‌സി മുഖേനയുമാണ് നിയമനങ്ങള്‍ നടത്തുന്നത്.മേയറുടെ കത്ത് വിവാദം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആണ് അന്വേഷിക്കുന്നത്. പിന്‍വാതില്‍ നിയമനത്തിന് എതിരാണ് പാര്‍ട്ടി. കത്ത് വ്യാജമാണോ അല്ലയോ എന്നത് അന്വേഷണത്തില്‍ ബോധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.




Sharing is Caring